തിരുവനന്തപുരം : ഫിഷറീസ് വകുപ്പിന്റെ തികഞ്ഞ അനാസ്ഥമൂലം പരമ്പരാഗത മേഖലയ്ക്ക് ഈ സീസൺണാരംഭം മുതൽ കോടികളുടെ നഷ്ടം ഉണ്ടായതായി കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡെറേഷൻ
കോവിഡ് പ്രതിസന്ധിക്ക് ശേഷം കേരളത്തിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഏറ്റവും കൂടുതൽ ചെമ്മീൻ കിട്ടിയിട്ടും ന്യായമായ വില ലഭിക്കാഞ്ഞതുമൂലം തൊഴിലാളികളും, ഉടമകളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.
അമേരിക്ക ഉൾപ്പെടെയുള്ള വൻകിട രാജ്യങ്ങൾ ചെമ്മീൻ കയറ്റുമതിയിൽ ഏർപ്പെടുത്തിയ നിരോധനമാണ് പ്രതിസന്ധിയക്ക് കാരണം. ട്രോൾ ബോട്ടുകളുടെ മത്സ്യബന്ധനം ആമകളുടെ വംശനാശത്തിന് ഇടവരുത്തുന്നുയെന്ന കണ്ടെത്തലുകളെ തുടർന്ന് കഴിഞ്ഞ അഞ്ചുവർഷമായി അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ ട്രോൾ ബോട്ടുകളുടെ കോടന്റിൽ ആമസംരക്ഷണത്തിന്റെ ഭാഗമായുള്ള ടർട്ടിൽ എക്സ്ക്ല്യൂഡർ(ടെഡ്)ഉപയോഗിക്കണമെന്ന് മാർഗനിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചിട്ടും സംസ്ഥാന ഫിഷറീസ് വകുപ്പ് സമയബന്ധിതമായി ബോട്ടുകളിൽ ഈ ഇലക്ട്രോണിക് ഡിവൈസ് നിർബന്ധമാക്കാൻ നടപടി സ്വീകരിക്കുന്നതിൽ വിമുഖത കാട്ടിയത് മൂലമാണ് അമേരിക്ക ചെമ്മീൻ കയറ്റുമതിയിൽ പൂർണ്ണ നിരോധനം ഏർപ്പെടുത്തിയത് ഈ തിരിച്ചടിയിൽ കോടികളുടെ സാമ്പത്തിക നഷ്ടം നേരിട്ടത് പരമ്പരാഗത മത്സ്യബന്ധന മേഖലയക്കാണ്.
മൺസുൺ സീസൺ ആരംഭത്തിലെ കാലാവസ്ഥ മുന്നറിയിപ്പ് അടക്കമുള്ള വാണിംഗ് ദിവസങ്ങൾ കഴിഞ്ഞുള്ള തുച്ഛമായ മത്സ്യബന്ധന ദിനങ്ങളിൽ കൂടതൽ ലഭ്യമായ ചെമ്മീനാണ് ഈ പ്രതിസന്ധി തരണം ചെയ്യാൻ. പ്രേത്യാക സാമ്പത്തിക പാക്കേജും, മത്സ്യവിപണിയിൽ ഇടപെടാൻ മത്സ്യഫെഡിനെ സജ്ജമാക്കുകയും ചെയ്യണം.
ഏഷ്യയിലെ ഏറ്റവും കൂടുതൽ സംഭരണശേഷിയുള്ള സ്റ്റോറേജ് ഫ്ലാൻ്റ് കൊച്ചിയിൽ മത്സ്യാഫെഡിന് ഉണ്ടായിട്ടും വിപണിയിൽ ഇടപെടാതെ ചെമ്മിൻ വില ഇടിവിൻ്റെ പേരിൽ മന്ത്രി ഇന്ന് വിളിച്ച യോഗം ഫിഷറീസ് വകുപ്പിൻ്റെ മുഖം സംരക്ഷിക്കാനാണെന്ന് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റ് ജാക്സൺ പൊള്ളയിലും, ജനറൽ സെക്രട്ടറി എം.പി. അബ്ദുൾ റാസിക്കും പ്രസ്ഥാവനയിൽ പറഞ്ഞു.