വത്തിക്കാൻ :നയതന്ത്രപ്രവർത്തനം ചെറിയ ഫലങ്ങളെ ഉളവാക്കുന്നുള്ളൂ എന്ന ചിന്ത ഉയരുമ്പോൾ, സമാധാനപരിശ്രമങ്ങൾ എല്ലാം അവസാനിപ്പിച്ച് മറ്റു മാർഗ്ഗങ്ങളിലേക്ക് പോകാനുള്ള പ്രലോഭനത്തെ നാം അതിജീവിക്കണമെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പരോളിൻ. ഇറ്റാലിയൻ എംബസിയിൽ എത്തിയ അവസരത്തിൽ പത്രപ്രവർത്തകർക്ക് അനുവദിച്ച അഭിമുഖത്തിലാണ് കർദ്ദിനാൾ പരോളിൻ ഇങ്ങനെ പറഞ്ഞത്.
വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പായുടെ, “പാചെം ഇൻ തേറിസ്” എന്ന ചാക്രികലേഖനത്തിന്റെ അറുപത് വർഷങ്ങൾ ആഘോഷിക്കുന്ന വേളയിൽ, ലോകസമാധാനം എന്നത് എല്ലാവരെയും ബാധിക്കുന്ന ഒരു നന്മയാണെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി ഓർമ്മിപ്പിച്ചു. സമാധാനവുമായി ബന്ധപ്പെട്ട് ജോൺ ഇരുപത്തിമൂന്നാമൻ പാപ്പാ എഴുതിയത് നാമേവരും കാത്തുസൂക്ഷിക്കുകയും വളർത്തിയെടുക്കുകയും ചെയ്യേണ്ട ചില സന്ദേശങ്ങളാണെന്ന് കർദ്ദിനാൾ പരോളിൻ കൂട്ടിച്ചേർത്തു.
യുദ്ധം ഒരിക്കലും ഒരു ന്യായമായ യുദ്ധമല്ലെന്ന് പത്രക്കാരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവേ, കർദ്ദിനാൾ പരോളിൻ ആവർത്തിച്ചു. പ്രതിരോധിക്കാൻവേണ്ടിയുള്ള യുദ്ധത്തെയാണ് ന്യായമായ യുദ്ധമെന്ന് പറയുന്നതെങ്കിലും, ഇന്നത്തേതുപോലെയുള്ള സായുധയുദ്ധങ്ങളുടെ മുന്നിൽ ഈ ആശയം പുനഃവിചിന്തനം ചെയ്യേണ്ടതാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു