ജോര്‍ജിയ, യുഎസ്എ: മാധ്യമപ്രവര്‍ത്തകനും നോവലിസ്റ്റും കവിയുമായ അഭിലാഷ് ഫ്രേസറിന്റെ ഫാദര്‍: എ കളക്ഷന്‍ ഓഫ് പോയംസ് എന്ന പുസ്തകം ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാത്തലിക്ക് പുരസ്കാരമായ യുണൈറ്റഡ് സ്റ്റേറ്റ്സ് കാത്തലിക്ക് മീഡിയ അസോസിയേഷൻ ബുക്ക് അവാര്‍ഡിന് അര്‍ഹമായി. കവിത, ലേഖനം, ചെറുകഥ വിഭാഗത്തില്‍ മൂന്നാം സമ്മാനത്തിനാണ് അഭിലാഷ് ഫ്രേസറിന്റെ കൃതി അര്‍ഹമായത്.
ജൂണ്‍ 21ന് ജോര്‍ജിയയിലെ അറ്റ്ലാന്റയില്‍ നടന്ന കാത്തലിക്ക് മീഡിയ കോണ്‍ഫറന്‍സിലാണ് അവാർഡ് പ്രഖ്യാപിച്ചത്. അമേരിക്കയിലെ ഒറിഗണ്‍ സ്റ്റേറ്റിലെ വിപ്ഫ് ആന്‍ഡ് സ്റ്റോക്ക് എന്ന രാജ്യാന്തര പ്രസാധകരമാണ് അഭിലാഷ് ഫ്രേസറുടെ ഫാദര്‍ പ്രസിദ്ധീകരിച്ചത്. ഈ വര്‍ഷം ജനുവരിയില്‍ ഗ്രീസിലെ ഏഥന്‍സില്‍ നടന്ന പനോരമ അന്താരാഷ്ട്ര സാഹിത്യോത്സവത്തില്‍ അഭിലാഷ് ഫ്രേസര്‍ സ്പെഷ്യല്‍ ജൂറി പുരസ്കാരം നേടിയിരുന്നു.