ന്യൂഡൽഹി: രാഹുൽ ഗാന്ധി വയനാട് ഒഴിയാനും റായ്ബറേലി നിലനിർത്തുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിന് നേരെ ആരോപണങ്ങളുമായി ബിജെപി. കോൺഗ്രസ് വംശീയ രാഷ്ട്രീയം നടത്തുകയാണെന്നും, പാർട്ടി കുടുംബത്തിൻ്റെ കമ്പനിയാണെന്നും ബിജെപി പറഞ്ഞു.
പ്രിയങ്കാ ഗാന്ധി കന്നിയങ്കത്തിന് ചുരം കയറുമ്പോള്‍ ഭൂരിപക്ഷം കുത്തനെ ഉയര്‍ത്താന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതീക്ഷ. സ്ത്രീ വോട്ടുകള്‍ ഭൂരിഭാഗവും പ്രിയങ്കയ്ക്ക് ലഭിക്കുമെന്നും കണക്കുകൂട്ടുന്നു. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് പകരമെത്തുന്ന പ്രിയങ്കയെ രണ്ടാം ഇന്ദിര എന്നാണ് കോണ്‍ഗ്രസ് വിശേഷിപ്പിക്കുന്നത്.
പ്രിയങ്കാ ഗാന്ധിയെ ആവേശത്തോടെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുകയാണ് യുഡിഎഫ് പ്രവര്‍ത്തകര്‍. രണ്ടുവട്ടം രാഹുല്‍ നേടിയ മിന്നും വിജയം ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.
വയനാട് ലോക്സഭ സീറ്റ് ഒഴിഞ്ഞ് രാഹുല്‍ ഗാന്ധി റായ്ബറേലി നിലനിര്‍ത്തുന്ന കാര്യത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു ഔദ്യോഗിക പ്രഖ്യാപനം വന്നത്. രാഹുല്‍ ഗാന്ധി ഒഴിയുന്ന സാഹചര്യത്തില്‍ വയനാട് ലോക്സഭ മണ്ഡലത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രിയങ്ക ഗാന്ധി ജനവിധി തേടും. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് രംഗത്ത് വന്നിരിക്കുകയാണ് ബിജെപി.
‘രാഹുൽ ഗാന്ധി വയനാട് സീറ്റ് ഒഴിയാനും സഹോദരി അവിടെ നിന്ന് മത്സരിക്കാനും തീരുമാനിച്ചതോടെ കോൺഗ്രസ് രാഷ്ട്രീയ പാർട്ടിയല്ല കുടുംബത്തിൻ്റെ കമ്പനിയാണെന്ന് വ്യക്തമായിരിക്കുന്നു. അമ്മ സോണിയ ഗാന്ധി രാജ്യസഭയിലും മകൻ രാഹുൽ ഗാന്ധി റായ്ബറേലിയിൽ നിന്ന് ലോക്സഭയിലേക്കും പ്രിയങ്ക വയനാട് സീറ്റിൽ മത്സരിച്ച് ലോക്സഭയിലേക്കും എത്തുന്നു. ഇത് രാജവംശത്തിൻ്റെ പ്രതീകമാണ്’- ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂൻവാല അഭിപ്രായപ്പെട്ടു.
അതേസമയം, പ്രിയങ്ക ഗാന്ധിയെ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ വയനാട്ടിൽ നിന്ന് മത്സരിപ്പിക്കാനുള്ള കോൺഗ്രസിൻ്റെ തീരുമാനത്തിൽ ഏറെ സന്തോഷമുണ്ടെന്ന് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നേതാക്കൾ പറഞ്ഞു . ഈ തീരുമാനം പാർലമെൻ്റിൽ പ്രതിപക്ഷ ഇന്ത്യാസഖ്യത്തിൻ്റെ രൂപീകരണത്തെ ശക്തിപ്പെടുത്തും.
രാജ്യത്തെ രാഷ്ട്രീയ കാലാവസ്ഥ കണക്കിലെടുത്ത് പ്രിയങ്കയുടെ സാന്നിധ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പാർലമെൻ്റിൽ കടുത്ത പ്രതിസന്ധിയുണ്ടാക്കുമെന്നാണ് ലീഗ് നേഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് താക്കൾ പറയുന്നത്. വയനാട് മണ്ഡലത്തിൽ നിന്ന് മികച്ച ഭൂരിപക്ഷത്തിൽ പ്രിയങ്ക തിരഞ്ഞെടുക്കപ്പെടുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.