കൊച്ചി : സംസ്ഥാനതല പ്രവേശനോത്സവം എറണാകുളം എളമക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു . പുതിയ കാലവും പുതിയ ലോകവുമാണ്. അതിനെ നേരിടാന്‍ കുട്ടികള്‍ പ്രാപ്തരാവണമെന്ന് അദ്ദേഹം പറഞ്ഞു.
കുട്ടികള്‍ സ്കൂളിലേക്ക് എത്തുന്നത് നിറഞ്ഞ സന്തോഷത്തോടെയാണ്. കുട്ടികള്‍ക്ക് നേരത്തെ തന്നെ പാഠപുസ്തകങ്ങളും യൂണിഫോമും ലഭിച്ചതില്‍ സന്തോഷം. എല്ലാ കുട്ടികളെയും സ്കൂളുകളിലേക്കു സ്വാഗതം ചെയുന്നു.
പൊതുവിദ്യാഭ്യാസ മേഖല തകച്ചയുടെ വക്കില്‍ എത്തിയപ്പോഴാണ് 2014ല്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ആരംഭിച്ചത്.കേരളത്തിലെ 923 സ്കൂളുകളുടെ കെട്ടിട നിര്‍മാനത്തിന് കിഫ്ബി വഴിയാണ് ഫണ്ട് അനുവദിച്ചത്. 30373 അധ്യാപകരെ നിയമിച്ചു. അധ്യാപകര്‍ കുട്ടികള്‍ക്ക് പാഠപുസ്തകത്തിലെ അറിവ് മാത്രമല്ല ലോകത്തെയും സമൂഹത്തെയും കുറിച്ചുള്ള അറിവുകള്‍ പകരാന്‍ കഴിയണം. മാതൃഭാഷ വിദ്യാഭ്യാസം ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. മാറുന്ന കാലത്തിനു അനുസരിച്ചു പുരോഗതി ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.