ന്യൂഡല്‍ഹി: സാം പിത്രോദയ്ക്ക് പിന്നാലെ വിവാദപ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. ഇന്ത്യ പാക്കിസ്ഥാനെ ബഹുമാനിക്കണമെന്നാണ് അയ്യരുടെ പ്രസ്താവന . പാക്കിസ്ഥാനെ ബഹുമാനിക്കുന്നില്ലെങ്കില്‍ അതിന് വലിയ വില നല്‍കേണ്ടിവരും. അവര്‍ അണ്വായുധം പ്രയോഗിക്കും.
അതിന്റെ റേഡിയേഷന് അമൃത്സറിലെത്താന്‍ എട്ട് സെക്കന്‍ഡ് എടുക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. ബഹുമാനിക്കുന്നുവെങ്കില്‍ അവര്‍ സമാധാനപരമായി തുടരുമെന്നും മണിശങ്കര്‍ ഓർമ്മിപ്പിച്ചു.
തെരഞ്ഞെടുപ്പ് ചൂടിനിടെ വീണുകിട്ടിയ പ്രസ്താവനയ്ക്കെതിരേ ബിജെപി രംഗത്തെത്തി. കോണ്‍ഗ്രസിന്റെ പാക് പ്രണയം അവസാനിക്കില്ലെന്ന് ബിജെപി കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് പ്രചരണത്തിന് മണിശങ്കറിന്റെ പ്രസ്താവന ബിജെപി ആയുധമാക്കുകയാണ്.
നേരത്തെ, സാം പ്രിത്രോദയുടെ വിവാദപ്രസ്താവന മൂലവും കോണ്‍ഗ്രസ് പ്രതിസന്ധിയിലായിരുന്നു. ഇന്ത്യയുടെ കിഴക്കു ഭാഗത്തുള്ളവര്‍ ചൈനക്കാരേപ്പോലെയും പടിഞ്ഞാറുള്ളവര്‍ അറബികളേപ്പോലെയും ഉത്തരേന്ത്യയിലുള്ളവര്‍ വെള്ളക്കാരേപ്പോലെയും ദക്ഷിണേന്ത്യയിലുള്ളവര്‍ ആഫ്രിക്കക്കാരേപ്പോലെയുമാണെന്നായിരുന്നു പിത്രോദയുടെ പരാമര്‍ശം.
വിവാദങ്ങള്‍ക്കൊടുവില്‍ സാം ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്മാന് സ്ഥാനം രാജിവയ്ക്കേണ്ടിയും വന്നിരുന്നു .