ന്യൂ ഡൽഹി: കമ്മീഷന് പോളിങ് ശതമാനം പുറത്തുവിടാന്‍ വൈകുന്നതിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. പ്രതിപക്ഷം ഒന്നിച്ച് ശബ്ദമുയര്‍ത്തണമെന്ന് ഖര്‍ഗെ പറഞ്ഞു. ഇക്കാര്യമറിയിച്ച് ഖര്‍ഗെ ഇന്ത്യാ സഖ്യ നേതാക്കള്‍ക്ക് കത്തയച്ചു.
ജനാധിപത്യത്തെ സംരക്ഷിക്കുന്നതിന് ശബ്ദമുയര്‍ത്തേണ്ടത് കടമയാണെന്ന് കത്തില്‍ പരാമർശിച്ചു. പോളിങ് ശതമാനം പുറത്തുവിടുന്നതില്‍ കാലതാമസവും കണക്കുകളില്‍ പൊരുത്തക്കേടുകളുമുണ്ട്. തെരഞ്ഞെടുപ്പിന്റെ സുതാര്യത സംബന്ധിച്ച് സംശയങ്ങള്‍ ഉയര്‍ത്തുന്നു. ഈ തെരഞ്ഞെടുപ്പ് സുപ്രധാനമാണെന്നും ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനാണെന്നും ഖര്‍ഗെ പറഞ്ഞു.