തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്. കണ്ണൂർ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. കുറവ് പത്തനംതിട്ട മണ്ഡലത്തിലും. പക്ഷെ 2019 ൽ നിന്നും സംസ്ഥാനത്ത് പോളിംഗ് ശതമാനം കുറഞ്ഞു.
രാവിലെ 7 മണിക്ക് പോളിംഗ് ആരംഭിച്ചപ്പോൾ ആവേശത്തോടെ പോളിംഗ് ബൂട്ടുകളിലേക്ക് എത്തുന്ന വോട്ടർമാരെയാണ് കാണാൻ സാധിച്ചത്. കഠിനമായ ചൂടിനെ അവഗണിച്ചും ഉച്ചവരെയും വോട്ടർമാർ കൂടുതലായി പോളിംഗ് ബൂത്തുകളിൽ എത്തി. എന്നാൽ ഉച്ചയ്ക്കുശേഷം തീർത്തും മന്ദഗതിയിലായിരുന്നു പോളിംഗ്.
ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാനം കുറഞ്ഞതിൽ ആശങ്കയില്ലെന്ന് മുന്നണികൾ. പലയിടത്തും ത്രികോണ മത്സരം നടന്നെങ്കിലും വോട്ടിംഗിൽ അത് പ്രതിഫലിച്ചില്ലെന്നാണ് പുറത്തുവരുന്ന സൂചനകൾ.
ഓരോ മണ്ഡലങ്ങളിലെയും പോൾ ചെയ്ത വോട്ടിന്റെ അടിസ്ഥാനത്തിൽ ഇന്നു മുതൽ പാർട്ടികൾ കൂട്ടിക്കിഴിക്കലുകൾ നടത്തും. തങ്ങൾക്കു കിട്ടുന്ന വോട്ടുകൾ കൃത്യമായി ലഭിച്ചെന്ന് മൂന്നു മുന്നണികളും ആവകാശപ്പെട്ടു. കനത്ത ചൂടുകാരണം വോട്ടിംഗ് ശതമാനം കുറഞ്ഞുവെന്നാണ് പൊതുവിലുള്ള വിലയിരുത്തൽ.