ലോക്സഭ തെരഞ്ഞെടുപ്പിലെ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. കേരളമുൾപ്പടെ 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങൾ ആണ് ഇന്ന് വിധിയെഴുതുക. രാവിലെ ഏഴുമണി മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. ആകെ 1210 സ്ഥാനാർത്ഥികൾ. കേരളത്തിലെ 20 മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പ് നടക്കും.
കേരളം (20), അസം (5), ബിഹാര്‍ (5), ഛത്തീസ്ഗഢ് (3), കര്‍ണാടക (14), മധ്യപ്രദേശ്(7), മഹാരാഷ്ട്ര (8), മണിപ്പുര്‍ (1), രാജസ്ഥാന് (13), ത്രിപുര (1), ഉത്തര്‍ പ്രദേശ് (8), പശ്ചിമ ബംഗാള്‍ (3), ജമ്മു കശ്മിര് (1) എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തിൽ 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.
25231 ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്താന്‍ 2.77 കോടി വോട്ടർമാരാണുള്ളത്. സംഘർഷ സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കാസർകോട് എന്നീ ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.കഴിഞ്ഞ ദിവസം രാവിലെ മുതൽ പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങിയിരുന്നു.കനത്ത സുരക്ഷക്കായി 62 കമ്പനി കേന്ദ്രസേന അധികമായുണ്ട്.