ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിൽ രാജ്യത്താകെ 60 ശതമാനം പോളിങ് രേഖപ്പെടുത്തി.ബംഗാളിലാണ് ഏറ്റവും കൂടിയ പോളിങ്. 77.57% ബീഹാറിലാണ് ഏറ്റവും കുറവ്. 46.32 ശതമാനം. ത്രിപുരയിൽ 76.10 ശതമാനവും അസമിൽ 70.77 മണിപ്പുരിൽ മണിപ്പൂര്‍ – 68.58% പോളിങ് രേഖപ്പെടുത്തിയത്.
ആകെയുള്ള 39 സീറ്റിലും തെരഞ്ഞെടുപ്പ് നടന്ന തമിഴ്നാട്ടിൽ 62 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. തമിഴ്നാട്ടില്‍ രണ്ട് മണ്ഡലങ്ങളില്‍ പോളിങ്ങ് ശതമാനം 80 കടന്നു. ധര്‍മ്മപുരി, നാമക്കല്‍ മണ്ഡലങ്ങളിലാണ് പോളിങ്ങ് ശതമാനം 80 പിന്നിട്ടത്.ഏറ്റവും ഒടുവിൽ വന്ന കണക്കുകൾ പ്രകാരം തിരഞ്ഞെടുപ്പ് നടന്ന 102 മണ്ഡലങ്ങളിൽ 80 ശതമാനത്തിന് മുകളിൽ പോളിങ്ങ് കവിഞ്ഞത് 16 മണ്ഡലങ്ങള്‍.മണിപ്പൂരിലെ രണ്ട് മണ്ഡലങ്ങളിലും 80 ശതമാനത്തിലേറെയാണ് പോളിങ്ങ്.ത്രിപുരയില്‍ വോട്ടെടുപ്പ് നടന്ന ഒരു മണ്ഡലത്തിലും പോളിങ്ങ് ശതമാനം 80 കവിഞ്ഞു. സിക്കിമിലെ ഏക മണ്ഡലത്തിലും പോളിങ്ങ് 80 ശതമാനത്തിന് മുകളിലാണ്. മേഘാലയിലെ ടുറ മണ്ഡലത്തിലും നാഗാലാന്‍ഡിലെ ഏക സീറ്റിലും പോളിങ്ങ് 80 ശതമാനത്തിന് മുകളിലാണ്.
നാഗാലാന്‍ഡിലെ ആറ് ജില്ലകളിലെ നാല് ലക്ഷത്തോളം വോട്ടര്‍മാരില്‍ ഒരാള്‍ പോലും വോട്ടുചെയ്യാനെത്തിയില്ലെന്ന് പുറത്തവരുന്ന റിപ്പോർട്ടുകള്‍. നാഗാലാന്‍ഡിലെ ആറ് കിഴക്കന്‍ ജില്ലകളില്‍ ബന്ദ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഒരാള്‍ പോലും വോട്ട് രേഖപ്പെടുത്താനെത്തിയില്ല. . ‘ഫ്രോണ്ടിയര്‍ നാഗാലാന്‍ഡ് ടെറിട്ടറി’ക്ക് വേണ്ടിയാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരുന്നത്.
16 സംസ്ഥാനങ്ങളിലും 5 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. 1625 സ്ഥനാർഥികൾ ആദ്യഘട്ടത്തിൽ ജനവിധി തേടി. അരുണാചൽ പ്രദേശ് (60 മണ്ഡലം), സിക്കിം (32 മണ്ഡലം) എന്നീ സംസ്ഥാന നിയമകളിലേക്കുള്ള തിരഞ്ഞെടുപ്പും ഇന്നു നടന്നു.