തിരുവനന്തപുരം: കേന്ദ്ര വിഹിതം ലഭിക്കാത്തത് കൊണ്ട് മാസങ്ങളായി തങ്ങള്‍ക്ക് ശമ്പളമില്ലെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യ പ്രവര്‍ത്തകരുടെ പ്രതിഷേധ സമരം. ദേശീയ ഹെല്‍ത്ത് മിഷന് ജീവനക്കാരും ഡോക്ടറുമാരുമാണ് സംസ്ഥാന വ്യാപകമായി വിവിധ ആശുപത്രികളില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
കറുത്ത ബാഡ്ജ് അണിഞ്ഞു ആശുപത്രികളില്‍ പ്രതിഷേധ യോഗം ചേര്‍ന്നാണ് ഇവര്‍ പ്രതിഷേധിച്ചത്.കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ആനുപാതിക തുക നല്‍കിയാണ് എന്‍.എച്ച്.എം ജീവനക്കാര്‍ക്ക് വേതനം നല്‍കുന്നത്. എന്നാല്‍ കേന്ദ്ര വിഹിതം ലഭ്യമാക്കാത്തത് കൊണ്ടാണ് തങ്ങള്‍ക്ക് ശമ്പളം ലഭിക്കാത്തത് എന്നാണ് ജീവനക്കാരുടെ പരാതി. കേന്ദ്രം വേതനം നല്കുന്നില്ലെങ്കിലും സംസ്ഥാന സര്‍ക്കാര്‍ തങ്ങളുടെ വിഹിതം കൃത്യമായി നല്‍കാറുണ്ടെന്നും ജീവനക്കാര്‍ പറയുന്നു.