കൊച്ചി; കൊച്ചി മെട്രോയുടെ തൃപ്പൂണിത്തുറ ടെര്‍മിനല്‍ ഉദ്ഘടനം ബുധനാഴ്ച്ച നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി കൊല്‍ക്കത്തയില്‍ നിന്ന് ഓണ്‍ലൈനായി മെട്രോ ഫ്ളാഗ് ഓഫ് ചെയ്യും.
കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലുള്ള അവസാന സ്റ്റേഷനാണ് തൃപ്പൂണിത്തുറ . സ്റ്റേഷന്റെ വിസ്തീര്‍ണം 1.35 ലക്ഷം ചതുരശ്ര അടിയാണ്.
ഫ്ളാഗ് ഓഫ് ചെയ്തതിന് ശേഷം ഭിന്നശേഷിയുള്ള കുട്ടികളുമായി തൃപ്പൂണിത്തുറ സ്റ്റേഷനില്‍ നിന്ന് ആദ്യ ട്രെയിന്‍ ആലുവ സ്റ്റേഷനിലേക്ക് പുറപ്പെടും. പിന്നാലെ പൊതുജനങ്ങള്‍ക്കുവേണ്ടിയുള്ള സര്‍വ്വീസ് ആരംഭിക്കും.ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെ 75 രൂപയാണ് ടിക്കറ്റ് ചാര്‍ജ്.
മ്യൂറല്‍ ചിത്രങ്ങളും കേരളത്തിലെ വിവിധ നൃത്തരൂപങ്ങളുടെ ശില്പങ്ങളുമായി ഒരുക്കിയിരിക്കുന്ന ഡാന്‍സ് മ്യൂസിയവും ഇവിടെയുണ്ട് .താമസിയാതെ ഡാന്‍സ് മ്യൂസിയം പൊതുജനങ്ങള്‍ക്ക് വേണ്ടി തുറന്ന് നല്‍കുമെന്ന് കെ എം ആര് എല്‍ അറിയിച്ചു.