പുനലൂർ : KCYM പുനലൂർ രൂപതാ സമിതിയുടെ നേതൃത്വത്തിൽ, കിഴക്കൻ കുരിശുമലയായ ഉറുകുന്നിലേക്ക് 2026 മാർച്ച് 28 ശനിയാഴ്ച രാവിലെ 8 മണിക്ക് യൂത്ത് ക്രോസ്സ് പ്രയാണം നടത്തി. പുനലൂർ രൂപതാ അധ്യക്ഷൻ ബിഷപ്പ് സെൽവിസ്റ്റർ പൊന്നുമുത്തൻ മുഖ്യ കാർമ്മികത്വം വഹിച്ചു.
ജീവിതത്തിലെ സഹനവുമായി അനുരഞ്ജനപ്പെട്ട് ദൈവത്തോടുംമനുഷ്യനോടും പ്രകൃതിയോടും ഒപ്പം വസിക്കാനുള്ള കാലയളവാണ് തപസ്സുകാലമെന്നുഠ യേശുവിന്റെ മുറിവുകളെ ക്ഷമയുടെയും കരുണയുടെയും വഴികളായി കാണണമെന്ന് ബിഷപ്പ് സെൽവിസ്റ്റർ പൊന്നുമുത്തൻ തൻറെ ആമുഖ സന്ദേശത്തിൽ സന്ദേശത്തിൽ പറഞ്ഞു.
അഭിവന്ദ്യ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് (എമിരിത്തുസ് ബിഷപ്പ്, മാവേലിക്കര മലങ്കര കത്തോലിക്ക രൂപത) അനുഗ്രഹ പ്രഭാഷണം നടത്തി. യേശുവിന്റെ കുരിശിലെ ത്യാഗഠ കൃപയുടെയും വീണ്ടെടുപ്പിന്റെയും ഉറവിടമാണെന്നുംഒരാളുടെ ജീവിതത്തെക്കുറിച്ച് വിലയിരുത്തുന്നതിനും, ആത്മാർത്ഥമായ അനുതാപത്തിലൂടെ ദൈവത്തിലേക്ക് മടങ്ങുന്നതിനുള്ള ഒരു സമയമാണ് നോമ്പുകാലം എന്ന് തന്റെ മുഖ്യപ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു.
പുനലൂർ രൂപതാ വികാരി ജനറൽ മോൺ. സെബാസ്റ്റ്യൻ വാസ് ആമുഖ പ്രാർത്ഥന നടത്തി.പുനലൂർ രൂപത കെ സി വൈ എം ഡയറക്ടർ റവ ഫാദർ ബിബിൻ സെബാസ്റ്റ്യൻ , ഉറുകുന്ന് ഹോളിക്രോസ് ഇടവക വികാരി ഫാദർ റോയി കെ എഫ്, യുവജനങ്ങൾ ഇടവകജപാലനസമിതി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. രൂപതയിലെ വിവിധ ഇടവകകളിൽ നിന്ന് യുവജനങ്ങളും വിശ്വാസ സമൂഹവും വൈദികരും സന്യസ്തരും യൂത്ത് ക്രോസ് പ്രയാണത്തിൽ സംബന്ധിച്ചു.

