ക്രിസ്തിയ മത വിശ്വാസികൾ ഇന്ന് കൊഴുക്കട്ട ശനി ആചരിക്കും. പെസഹാതിരുനാളിന് ആറു ദിവസംമുമ്പ് യേശു തന്റെ സുഹൃത്തായ ലാസറിന്റെ ഭവനത്തിലെത്തിയതിനെ അനുസ്മരിച്ചു കൊണ്ടാണ് ക്രൈസ്തവർ ലാസർ ശനിയായി ആചരിക്കുന്നത്. ഇന്ത്യയിൽ അത് കൊഴുക്കട്ട ശനിയായി പൗരസ്ത്യ സഭകൾ ആചരിക്കുന്നു. ഇത് യഥാർഥത്തിൽ ബെഥാനിയായിലെ ലാസറിന്റെ ഉയിർപ്പിനെയാണ് ആഘോഷിക്കുന്നത്.
ജറുസലേമിലേക്കുള്ള യാത്രയ്ക്കിടയില്‍ ഈശോ താൻ ഉയിർപ്പിച്ച ബഥാനിയായിലെ ലാസറിന്റെ ഭവനത്തിലെത്തിയപ്പോൾ ലാസറിന്റെ സഹോദരിമാരായ മർത്തായും മറിയവും തിടുക്കത്തില്‍ മാവുകുഴച്ച് ഈശോയ്ക്ക് തയ്യാറാക്കി നൽകിയ ഭക്ഷണത്തിൻ്റെ ഓർമയ്ക്കായി കൂടിയാണ് പുരാതന കാലം മുതലേ കേരളത്തിലെ ക്രിസ്തിയ മത വിശ്വാസികൾ ഓശാന ഞായറിൻ്റെ തലേദിവസം കൊഴുക്കട്ട തയ്യാറാക്കുന്നത്.

