കൊച്ചി: 2026 പെസഹാ വ്യാഴം,ഈസ്റ്റർ ഞായർ എന്നീ ദിവസങ്ങളിൽ അഖിലേന്ത്യാ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകൾ നടത്താനുള്ള നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (NTA) നീക്കത്തിൽ കെ.എൽ സി എ കൊച്ചി രൂപത സമിതി പ്രതിഷേധിച്ചു.
ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനമായ ക്രിസ്തുവിൻ്റെ പീഢാസഹനവും കുരിശു മരണവും ഉയിർതെഴുന്നേൽപ്പും അനുസ്മരിക്കുന്ന പുണ്യ ദിനങ്ങളിൽ പരീക്ഷകൾ നടത്തുന്നത് ക്രൈസ്തവ യുവജനങ്ങളുടെ മൗലികഅവകാശങ്ങളിലും വിശ്വാസ സ്വാതന്ത്ര്യത്തിലുമുള്ള കടന്നുകയറ്റമാണ്. കഴിഞ്ഞ വർഷങ്ങളിലും ഇത്തരം ചെയ്തികൾ നടക്കുകയുണ്ടായി. ഈ വിഷയത്തിൽ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്നും വരും വർഷങ്ങളിൽ ഇത്തരം നടപടികൾ ആവർത്തിക്കാതിരിക് തിന് നടപടികളുണ്ടാകണമെന്നും KLCA കൊച്ചി രൂപത ആവശ്യപ്പെട്ടു.
മട്ടാഞ്ചേരിയിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് രൂപത പ്രസിഡന്റ് ടി.എ. ഡാൽഫിൻ, ജനറൽ സെക്രട്ടറി സെബാസ്റ്റ്യൻ കോയിൽപറമ്പിൽ , സംസ്ഥാന വൈസ് പ്രസിഡണ്ട് പൈലി ആലുങ്കൽ, ട്രഷറർ ജോബ് പുളിക്കിൽ, സെക്രട്ടറി ലിനു തോമസ് , സിന്ധു ജസ്റ്റിസ് , സുനന്ദ ബോണി, ഹെൻസൺ പോത്തംപള്ളി, കെ ജി നെൽസൺ എന്നിവർ നേതൃത്വം നൽകി .

