ചൂട് കനത്തതോടെ വൈദ്യുതി ഉപയോഗം റെക്കോർഡിൽ. ബുധനാഴ്ച രാത്രിയാണ് 5802 മെഗാവാട്ട്, വൈദ്യുതി ആവശ്യകതയുണ്ടായത്. വരും ദിവസങ്ങളിൽ ചൂട് കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. 2024 മേയ് 2 ന് രാത്രിയിൽ 5797 മെഗാവാട്ട് വേണ്ടി വന്നതാണ് ഇതിനു മുൻപുള്ള റെക്കോർഡ്.
കനത്ത ചൂടും ഗ്യാസ് ക്ഷാമം മൂലം ഇൻഡക്ഷൻ കുക്കറിന്റെ ഉപയോഗം കൂടിയതുമാണ് വൈദ്യുതി ആവശ്യകത കൂട്ടിയത്. മാർച്ച് 12-ന് വൻ വർധന രേഖപ്പെടുത്തി. ചൊവ്വാഴ്ച 5176 മെഗാവാട്ടും ബുധനാഴ്ച 5049-ഉം വ്യാഴാഴ്ച 5069-ഉം മെഗാവാട്ട് വൈദ്യുതി ലോഡ് കാണിച്ചു. കൊടും ചൂടും ഗ്യാസ് ക്ഷാമവും തുടർന്നാൽ ഇത്തവണ ഉപഭോഗം 5700 മെഗാവാട്ടിന് മുകളിലെത്തും
വാഹന ചാർജിങ്, ഇൻഡക്ഷൻ കുക്കർ ഉപയോഗിക്കൽ ഉൾപ്പെടെ പകൽനേരം വേണമെന്ന് വൈദ്യുതിവകുപ്പ് നിർദേശിക്കുന്നു. ഇത് പാലിക്കുന്നവർക്ക് നിരക്കിൽ ഇളവ് അനുവദിക്കുന്ന പദ്ധതിയും വകുപ്പ് പരിഗണിക്കുന്നു.

