വിതുര : കിഴക്കിന്റെ കാൽവരി എന്ന പേരിൽ അറിയപ്പെടുന്ന ബോണക്കാട് കുരിശുമലയുടെ 69 മത് തീർത്ഥടന ദിനങ്ങക്ക് തുടക്കമായി. തീർത്ഥടന കോടിയേറ്റ് എമിരിറ്റസ് ബിഷപ്പ് വിൻസെന്റ് സാമൂവേൽ നിർവഹിച്ചു. തുടർന്ന് നടന്ന പൊന്തിഫിക്കൽ ദിവ്യബലിക്ക് അദ്ദേഹം മുഖ്യകർമികത്വം വഹിച്ചു.
റീജിയൻ കോ ഓർഡിനേറ്റർ ജോസ് റാഫേൽ, റക്ടർ ഡോ. ബിനു റ്റി തുടങ്ങിയ വൈദീകർ സഹകാ ർമികരായി കുരിശിന്റെ വഴിക്ക് നെയ്യാറ്റിൻകര രൂപത യുവജന ശുശ്രൂക്ഷ ഡയറക്ടർ ഫാദർ ഷാജ്കുമാർ നേതൃത്വം നൽകി. നാളെ രാവിലെ 9 മണിക്ക് നടക്കുന്ന കുരിശിന്റെ വഴിക്ക് ഫാദർ ജോസഫ് ഷാജി നേതൃത്വം നൽകും തുടർന്ന് നടക്കുന്ന ദിവ്യബലിക്ക് രൂപത ശുശ്രൂക്ഷ കോ ഓർഡിനേറ്റർ ഫാദർ റൂഫസ് പയസ് ലീൻ മുഖ്യ കർമികത്വം വഹിക്കും. ഫാദർ ഷൈജു ദാസ് വചന സന്ദേശം നൽകും.ആര്യനാട് ഫെറോന വൈദീകർ സഹകാ ർമ്മികരാകും. 2 മണിക്ക് നടക്കുന്ന കുരിശിന്റെ വഴിക്ക് അൽമായ ഡയറക്ടർ ഫാദർ ജോയി സി, അൽമായ സംഘടനകൾ നേതൃത്വം നൽകും


