കൊച്ചി: ക്രൈസ്തവ വിശ്വാസികൾ അങ്ങേയറ്റം ഭക്തിയോടെ ആചരിക്കുന്ന പെസഹാ വ്യാഴം, ദുഃഖവെള്ളി, ഈസ്റ്റർ ദിനങ്ങളിൽ പ്രധാനപ്പെട്ട മത്സര പരീക്ഷകളും സർക്കാർ ഉദ്യോഗസ്ഥർക്കാ യുള്ള തിരഞ്ഞെടുപ്പ് ട്രെയിനിങ് പ്രോഗ്രാമുകളും നിശ്ചയിച്ചിട്ടുള്ള അധികൃതരുടെ നടപടിയിൽ കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.
വിശുദ്ധ ദിനങ്ങളിൽ പരീക്ഷകളും മറ്റ് ഔദ്യോഗിക തിരക്കുകളും അടിച്ചേൽപ്പിക്കുന്നത് ഭരണ ഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിൻ്റെ നഗ്നമായ ലംഘനമാണ്. ഈ വിഷയത്തിൽ സമിതി ഉന്നയിക്കുന്ന പ്രധാന വസ്തുതകൾ താഴെ പറയുന്നവയാണ്:
ആവർത്തിക്കപ്പെടുന്ന അവഗണന: ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രത്യേകാവകാശങ്ങളെ യും വിശേഷ ദിവസങ്ങളെയും പരിഗണിക്കാതെ തുടർച്ചയായി ഇത്തരം തീരുമാനങ്ങൾ എടുക്കുന്നത് ജനാധിപത്യ മര്യാദകൾക്ക് നിരക്കാത്തതാണ്.
വിശുദ്ധ വാരത്തിലെ പരീക്ഷകളും ട്രെയിനിങ് പ്രോഗ്രാമുകളും മാറ്റി നിശ്ചയിക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകളും നാഷണൽ ടെസ്റ്റിംഗ് ഏജൻസിയും അടിയന്തരമായി തയ്യാറാ കണം. അല്ലാത്തപക്ഷം സംസ്ഥാന വ്യാപകമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാൻ കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമിതി തീരുമാനിച്ചു.
JEE Mains പരീക്ഷ: ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ എഴുതുന്ന പരീക്ഷകൾ വിശുദ്ധ വാരത്തിൽ നിശ്ചയിച്ചത് ക്രൈസ്തവരായ വിദ്യാർത്ഥികളെ വലിയ മാനസിക സമ്മർദ്ദ ത്തിലാക്കുന്നു. പ്രാർത്ഥനയിലും ശുശ്രൂഷകളിലും പങ്കുചേരേണ്ട സമയത്ത് പരീക്ഷാ ഹാളുകളിൽ ഇരിക്കേണ്ടി വരുന്നത് നീതീകരിക്കാനാവില്ല.
തിരഞ്ഞെടുപ്പ് ട്രെയിനിങ്: പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ട്രെയിനിങ് പ്രോഗ്രാമുകൾ വിശുദ്ധ ദിനങ്ങളിൽ നടക്കുന്നത് ക്രൈസ്തവരായ ജീവന ക്കാർക്ക് തങ്ങളുടെ വിശ്വാസപരമായ കടമകൾ നിർവ്വഹിക്കുന്നതിന് തടസ്സമാകുന്നു.

