നെയ്യാറ്റിൻകര: പാറശ്ശാല ഫെറോനയിലെ പൊൻവിള സെന്റ്. വിൻസെന്റ് ഡി പോൾ ദേവാലയത്തിൽ വിശ്വാസ പരിശീലന സമിതിയുടെ നേതൃത്വത്തിൽ ബിസിസി ക്കളിൽ കുരിശിന്റെ വഴി പ്രാർത്ഥന 22.3.26 ഞായറാഴ്ച സംഘടിപ്പിച്ചു. രാവിലെ 11 മണിക്ക് ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിലിന്റെ പ്രാരംഭ പ്രാർത്ഥനയോടെ ദേവാലയത്തിൽ നിന്ന് ആരംഭിച്ചു. മതബോധന വിദ്യാർത്ഥിക്കളെ 4 ഹൗസ്റ്റു ക്കളായി തിരിച്ച് മതബോധന അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ ഒരു ഹൗസ്സിന് 3 ബിസിസി നല്കി.
ഇടവകയിലെ 12 ബിസിസി ക്കളിലും കടന്ന് ചെന്ന് വിദ്യാർത്ഥിക്കൾ ഭക്തിപൂർവ്വം കുരിശിന്റെ വഴി പ്രാർത്ഥന നടത്തി. സിസ്റ്റർ ശാന്തി, ബി സി സി കോഡിനേറ്റർ പി.ജെ.ജപരാജ്,ഹെഡ് മാസ്റ്റർ പി. അനീഷ്, അദ്ധ്യപക സെക്ക്രട്ടറി ഡോ ഡെയ്സിൻ, വിദ്യാർത്ഥി സെക്രട്ടറി അത്യുൽ വിജയ്, മത ബോധന അദ്ധ്യാപകർ നേതൃത്വം നല്കി..

