കൊമ്പത്തു കടവ് : മുട്ടിക്കൽ സെൻ്റ് ജോസഫ് ദേവാലയത്തിൽ ശതോത്തര രജതജൂബിലി ആഘോഷവും ഇടവക പ്രഖ്യാപനവും ഊട്ടു തിരുന്നാളും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
കുർബ്ബാന മദ്ധ്യേ കോട്ടപ്പുറം രൂപത മെത്രാൻ അംബ്രോസ് പുത്തൻവീട്ടിൽ മുട്ടിക്കൽ ദേവാലയത്തെ സ്വതന്ത്ര ഇടവകയായി പ്രഖ്യാപിച്ചു. തുടർന്ന് ആഘോഷമായ പൂമൂടൽ പ്രദക്ഷിണവും ഊട്ട് നേർച്ചയും നടന്നു.നിർദ്ദനരായ രോഗികളുടെ ചികിത്സയ്ക്ക് വേണ്ടിയുള്ള സഹായ നിധി പള്ളി വികാരി ഫാ. സിബിൻ കല്ലറക്കലിന് ചെക്ക് നൽകി തുടക്കം കുറിച്ചു.മാള പള്ളിപ്പുറം പള്ളി വികാരി ഫാ. പോൾ തോമസ് കളത്തിൽ, ഫാ.ഫ്രാൻസിസ് കോയിക്കാരൻ പറമ്പിൽ, ഫാ.ആൻസൻ കപ്പൂച്ചിൻ, ഫാ.ബിയോൺ എന്നിവർ സഹകാർമ്മികരായിരുന്നു. വൈകീട്ട് നടന്ന അനുമോദന സന്ധ്യ ഫാ. റോക്കി റോബി കളത്തിൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് വിവിധ കലാപരിപാടികളും, സമ്മാനദാനവും നടന്നു.

