കൊച്ചി : കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ ( കെ.എൽ.സി.എ ) യുടെ സംസ്ഥാന മാനേജിങ് കൗൺസിൽ അംഗങ്ങൾ നാളെ സത്യപ്രതിജ്ഞ ചെയ്തു അധികാരം ഏൽക്കും. എറണാകുളത്ത് കച്ചേരിപടി അശീർഭവനിൽ രാവിലെ 11 ന് ചേരുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ വരാപ്പുഴ അതിരൂപത മെത്രപൊലീത്ത ഡോ ജോസഫ് കളത്തിപറമ്പിൽ സത്യവാചകം ചൊല്ലി കൊടുക്കും. കെ.എൽ.സി.എ സംസ്ഥാന പ്രസിഡന്റ് അഡ്വ ഷെറി ജെ തോമസ് അധ്യക്ഷത വഹിയ്ക്കും . കേരള റീജിയണൽ ലാറ്റിൻ കാത്തലിക്ക് കൗൺസിൽ വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് , കേരള റീജിയണൽ ലാറ്റിൻ കാത്തലിക്ക് ബിഷപ്പ് കൗൺസിൽ ഡെപ്യൂട്ടി സെക്രട്ടറി റവ.ഡോ.ജിജു ജോർജ് അറക്കത്തറ എന്നിവർ പങ്കെടുക്കും.
ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് സമയബന്ധിതമായി , കൂടിയാലോചനയിലൂടെ , മുൻഗണന ക്രമത്തിൽ നടപ്പിലാക്കുന്നതിന് കെ എൽ സി എ സംസ്ഥാന അടിസ്ഥാനത്തിൽ ജാഗ്രത സമിതി രൂപീകരിയ്ക്കും.
അടുത്ത മൂന്ന് വർഷത്തെ പ്രവർത്തന രൂപരേഖ സംസ്ഥാന മാനേജിങ് കൗൺസിൽ ചർച്ച ചെയ്യും .
ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പിൽ സമുദായ സംഘടനയായ കെ.എൽ.സി.എ കൈ കൊള്ളേണ്ട നിലപാടിനെ കുറിച്ച് യോഗം ചർച്ച ചെയ്യും . രാവിലെ പത്തര മണിയ്ക്ക് തുടങ്ങുന്ന യോഗം വൈകുന്നേരം നാല് മണിയ്ക്ക് അവസാനിക്കും.

