പാലാരിവട്ടം: കെആർഎൽസിബിസി, വിവിധ കമ്മീഷൻ സെക്രട്ടറിമാരുടെ സംഗമം പാലാരിവട്ടം പി. ഒ. സി. യിൽ സംഘടിപ്പിച്ചു. കെആർഎൽസിബിസി യുടെയും കെആർഎൽസിസി യുടെയും പ്രസിഡന്റ് ആയ ആർച്ച് ബിഷപ് വർഗീസ് ചക്കാലക്കൽ സംഗമം ഉദ്ഘാടനം ചെയ്തു.
കെആർഎൽസിബിസി യുടെ കീഴിൽ പ്രവർത്തിക്കുന്ന 24 കമ്മീഷനുകളുടെയും സെക്രട്ടറിമാർ പ്രവർത്തന റിപ്പോർട്ടുകൾ അവതരിപ്പിക്കുകയും ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യുകയും ചെയ്തു.
2027 ലെ കെ ആർ എൽസിസിയുടെ രജത ജൂബിലിയോടനുബന്ധിച്ച് വിവിധ കമ്മീഷനുകളുടെ നേതൃത്വത്തിൽ വിപുലമായ പദ്ധതികൾ നടപ്പിലാക്കാൻ യോഗം തീരുമാനിച്ചു.
കെആർഎൽസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ. ഡോ. ജിജു ജോർജ് അറക്കത്തറ,കെആർഎൽസിസി വൈസ് പ്രസിഡന്റ് ശ്രീ. ജോസഫ് ജൂഡ്, സെക്രട്ടറി ശ്രീമതി മെറ്റിൽഡ മൈക്കിൾ, റവ.ഫാ. മാത്യു പുതിയാത്ത് എന്നിവർ നേതൃത്വം നൽകി.

