കോഴിക്കോട് അതിരൂപത ഫാമിലി അപ്പോസ്തലേറ്റിൻ്റെ വയനാട് നോർത്ത് മേഖലയിലെ ഏകസ്ഥരുടെയും വിധവകളുടെയും വിഭാര്യരൂടെയും സംഗമം ‘നവജീവനം സ്നേഹസംഗമം’ എന്ന പേരിൽ പള്ളിക്കുന്ന് ലൂർദ് മാതാ തീർഥാടന കേന്ദ്രത്തിൽ വച്ച് നടത്തി. ഫാമിലി അപ്പോസ്തലേറ്റ് രൂപത ഡയറക്ടർ ഫാദർ ജിജു പള്ളിപ്പറമ്പിൽ അധ്യക്ഷതവഹിച്ചു.
പള്ളിക്കുന്ന് സഹവികാരി ഫാ. അജിത് ഉദ്ഘാടനം ചെയ്തു. മേഖല കോഡിനേറ്റർ ജെയിംസ് പൊക്കത്തയിൽ, ജില്ലാ പഞ്ചായത്ത് മെമ്പറും ഇടവക കോഡിനേറ്ററുമായ ബീന സജി, സിസ്റ്റർ സിന്ധു ബി. എസ്. എന്നിവർ സംസാരിച്ചു. ഏകസ്ഥ വിധവ വിഭാര്യ രൂപത ആനിമേറ്റർ സിസ്റ്റർ ബ്രിജീലിയ ലോറൻസ് ബി. എസ്, സെമിനാർ നയിച്ചു. നവജീവനം മേഖല കൂട്ടായ്മയുടെ പ്രസിഡണ്ടായി ഫ്രാൻസിസ് അറയ്ക്കൽ സെക്രട്ടറിയായി ബെനീൽഡ ജെ., ട്രഷററായി സൗറിന, എക്സിക്യൂട്ടീവായി സിസിലി എന്നിവരെയും മറ്റു ഭാരവാഹികളെയും തിരഞ്ഞെടുത്തു.



