കൊല്ലം : കേരളത്തിലെ ലത്തീൻ രൂപതകളിലെ യുവജന നേതാക്കൾക്കായി കെ.ആർ.എൽ.സി.ബി.സി (KRLCBC) യൂത്ത് കമ്മീഷന്റെയും സി.സി.ബി.ഐ കമ്മ്യൂണിയോയുടെയും (CCBI Communio) സഹകരണത്തോടെ കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന നേതൃത്വ പരിശീലന പരിപാടിയായ ‘Y-MAP’ (Youth Missionary Animation Program) പ്രോഗ്രാം കൊട്ടിയം ക്രിസ്തു ജ്യോതിസ് ആനിമേഷൻ സെൻ്ററിൽ വെച്ച് നടത്തപ്പെട്ടു.
കൊല്ലം ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജിനോക്കി എഡ്വെർഡ് ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന പ്രസിഡന്റ് ശ്രീ. പോൾ ജോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ഡയറക്ടർ ഫാ. അനൂപ് കളത്തിതറ OSJ ആമുഖ പ്രഭാഷണവും നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. ഷെറിൻ കെ. ആർ., ആനിമേറ്റർ സി. മെൽന ഡിക്കോത്ത, സംസ്ഥാന സെക്രട്ടറി കുമാരി. അലീന ജോർജ്, കെ.സി.വൈ.എം. കൊല്ലം രൂപത പ്രസിഡന്റ് ശ്രീ. അലക്സ് കെന്നഡി, കെ.സി.വൈ.എം സംസ്ഥാന ട്രഷറർ ശ്രീ. ജെൻസൻ ആൽബി എന്നിവർ സംസാരിച്ചു. മാർച്ച് 14,15 ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ കണ്ണൂർ രൂപത സഹായ മെത്രാൻ റൈറ്റ്. റവ. ഡോ. ഡെന്നിസ് കുറുപ്പശ്ശേരി ദിവ്യബലിക്കു മുഖ്യ കാർമ്മികനായിരുന്നു. വിവിധ വിഷയങ്ങളിൽ പ്രഗൽഭരായ വ്യക്തിത്വങ്ങൾ ക്ലാസുകൾ നയിച്ചു.



