ചെന്നൈ : ചെന്നൈയിൽ നടന്ന 39 ത് അന്തർ ദേശിയ സർവകലാശാലാ കലോത്സവത്തിൽ മഹാത്മാഗാന്ധി സർവ്വകലാശാലയെ പ്രതിനിധികരിച്ച പൊന്നിൻ തിളക്കവുമായി മടങ്ങി കൊച്ചിയുടെ സ്വന്തം കലാകാരൻ മൈക്കൾ ജോ ഫ്രാൻസിസ് .
ഗ്രൂപ്പ് വിഭാഗത്തിൽ മൈക്കൾ ജോയുടെ നേതൃത്വത്തിലുള്ള എം.ജി.യൂണിവേഴ്സിറ്റി ടീം പാശ്ചാത്യ സംഗീതത്തിൽ ഒന്നാം സ്ഥാനവും,
ഇന്ത്യൻ സംഘഗാനത്തിൽ ഒന്നാം സ്ഥാനവും, നാടോടി ഓർക്കസ്ട്രയിനത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
തിരുവല്ലയിൽ ഈ മാസം നാലിന് സമാപിച്ച മഹാത്മാ ഗാന്ധി സർവകലാശാല കലോത്സവത്തിലും മൈക്കൾ വ്യക്തിഗത മത്സരത്തിൽ
ജാസ് ഡ്രംസിൽ ഒന്നാം സ്ഥാനവും പെർക്യൂഷൻ ഇൻസ്ട്രുമെന്റസ് ഈസ്റ്റേൺ വിഭാഗത്തിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. ഗ്രൂപ്പ് ഇനത്തിൽ നാടോടി ഓർക്കസ്ട്രയിൽ ഒന്നാം സ്ഥാനവും ഇന്ത്യൻ സംഘഗാനത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്.
തോപ്പുംപടി കുടിയൻചേരി ഫ്രാൻസിസ് മൈക്കളിന്റെയും ഷൈനിയുടേയും രണ്ടാമത്തെ മകനായ മൈക്കൾ ജോ , തേവര സേക്രഡ് ഹേർഡ് കോളേജ് പോസ്റ്റ് ഗ്രാഡുവേറ്റ് എം.എ. ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷൻ അവസാന വർഷ വിദ്ധാർത്ഥിയാണ് .
സൈക്കോളജിസ്റ്റ് ആയ നേഹ ആഗ്നെസ് സഹോദരിയാണ്.


