വരാപ്പുഴ: വരാപ്പുഴ അതിരൂപതയിലെ അസംഘടിത മേഖലയിൽ തൊഴിൽ ചെയ്യുന്ന വനിതാ തൊഴിലാളികൾക്ക് വനിതാ ശാക്തീകരണത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കുന്നതിനു വേണ്ടി വനിതാദിന ആഘോഷം ക്രൈസ്റ്റ് നഗർ ചർച്ച്, വരാപ്പുഴയിൽ വച്ച് നടത്തി. ഈ ചടങ്ങിൽ മുഖ്യാതിഥികളായി എത്തിയത് സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസ് ആയ അമ്മാമ്മയും കൊച്ചുമോനും ആണ്.
സോഷ്യൽ മീഡിയ എങ്ങനെ വരുമാനമാർഗം ആക്കി മാറ്റാമെന്നും സംരംഭം എങ്ങനെ തുടങ്ങാമെന്നും അത് എങ്ങനെ നിലനിർത്താം എന്നുംഅവർ വിശദമായി പറഞ്ഞുതരികയുണ്ടായി. തുടർന്ന് സ്ത്രീയും ആരോഗ്യവും എന്ന വിഷയത്തെക്കുറിച്ച് ക്ലിനിക്കൽ ഡയറ്റീഷൻ ആയ ശ്രീമതി മിനു റോഷൻ ക്ലാസ് നടത്തുകയുണ്ടായി. ഒരു പെൺകുഞ്ഞ് ജനിക്കുന്നത് മുതൽ അവൾ മരിക്കുന്നതു വരെയുള്ള ആരോഗ്യപരമായിട്ടുള്ള കാര്യങ്ങളെല്ലാം ഈ ക്ലാസ്സിൽ ഉൾപ്പെടുത്തിയിരുന്നു. വളരെ ഹൃദ്യവും ജനകീയമായിരുന്നു വനിതാദിനാഘോഷം.
കേരള ലേബർ മൂവ്മെന്റ്
(KLM) വനിതാ ഫോറം പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമായ ശ്രീമതി. Adv. ഡീന ജോസഫ് അധ്യക്ഷ ആയിരുന്നു. അതിരൂപത ഡയറക്ടർ ഫാ. സുനിൽ മുടവശ്ശേരി, ഫാ. നോർബിൻ പഴമ്പിള്ളി , സജി ഫ്രാൻസിസ് മനയിൽ, ജോൺസൺ പാലക്കാ പറമ്പിൽ,ജോസഫ് ടി ജി, ബാബു തണ്ണിക്കോട്, ബിജു പുത്തൻപുരയ്ക്കൽ, ലിജിൻ ആൻസലിൻ, ട്രീസാ ലോപ്പസ്, ജോസി അറക്കൽ, ജോബി മാതിരപ്പള്ളി, RSETI ഡയറക്ടർ രാജേഷ്, ശ്രീജ, തുടങ്ങിയവർ പ്രസംഗിച്ചു

