വരാപ്പുഴ: അന്താരാഷ്ട്ര വനിതാദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം ജനറൽ ഹോസ്പിറ്റൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ വനിതാ ജീവനക്കാരോടൊപ്പം കെ.സി.വൈ.എം വരാപ്പുഴ അതിരൂപത വനിതാദിനം ആഘോഷിച്ചു. നേഴ്സിംഗ് സൂപ്രണ്ട് ഇൻചാർജ് സോനാ ഒ. എ. ഉദ്ഘാടനം ചെയ്തു.
കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക് അധ്യക്ഷത വഹിച്ചു. വുമൺസ് ഫോറം കൺവീനർ അമല റോസ് കെ. ജെ. ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ട്രഷറർ ജോയ്സൺ പി. ജെ., എക്സിക്യൂട്ടീവ് അംഗങ്ങളായ വിനോജ് വർഗീസ്, അരുൺ വിജയ് എസ്., അരുൺ സെബാസ്റ്റ്യൻ, ജോയൽ പി. ജെ., ജോമോൻ ആന്റണി, യൂണിറ്റ് ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.

