കൊച്ചി – തോപ്പുംപടി : പൊന്നിൻ തിളക്കവുമായി എം.ജി. യൂണിവേഴ്സിറ്റി കലോത്സവത്തിൽ നിന്നും വിട വാങ്ങി മൈക്കൾ ജോ ഫ്രാൻസിസ് . തുടർച്ചയായ അഞ്ചാം വാർഷവും മൈക്കൾ ജോ എം.ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ നിറ സാന്നിദ്ധമായിരുന്നു . തോപ്പുംപടി കുടിയൻചേരി ഫ്രാൻസിസ് മൈക്കളിന്റെയും ഷൈനിയുടേയും രണ്ടാമത്തെ മകനായ മൈക്കൾ ജോ ,
തേവര സേക്രഡ് ഹേർഡ് കോളേജ് പോസ്റ്റ് ഗ്രാഡുവേറ്റ് എം.എ. ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷൻ അവസാന വർഷ വിദ്ധാർത്ഥിയാണ് .തിരുവല്ലയിൽ നടന്ന എം.ജി.യൂണിവേഴ്സിറ്റി കലോത്സവത്തിൽ വക്തികത മത്സരത്തിൽ വിൻഡ് ഇൻസ്ട്രുമെന്റ് ഈസ്റ്റേൺ -( ഹാർമോണിയം) ഒന്നാം സ്ഥാനം കരസ്ഥമാക്കി. കഴിഞ്ഞ വർഷം നഷ്ടമായ ഒന്നാം സ്ഥാനം തിരികെ പിടിച്ചു മൈക്കൾ ജോ . ഈ ഇനത്തിൽ തുടർച്ചയായ മൂന്നാം വർഷമാണ് മൈക്കൾ ഈ വിജയം കൈവരിക്കുന്നത്.
പെർക്യൂഷൻ ഇൻസ്ട്രുമെന്റസ് പാശ്ചാത്യയം ( ജാസ് ഡ്രം ) വാശിയേറിയ മത്സരത്തിൽ കഴിഞ്ഞ വർഷം നഷ്ടമായ ഒന്നാം സ്ഥാനം തിരികെ പിടിച്ചു മൈക്കൾ. ഈ ഇനത്തിൽ തുടർച്ചയായി നാലാം തവണയാണ് മൈക്കൾ വിജയം സ്വന്തമാക്കുന്നത് . എം.ജി .യൂണിവേഴ്സിറ്റി ഈ വർഷം പുതിയതായി തുടങ്ങിയ ഫോക് ഓർക്കസ്ട്രായിൽ മൈക്കൾ ജോ യുടെ നേതൃത്വത്തിൽ തേവര സേക്രഡ് ഹേർഡ് കോളേജ് ഒന്നാം സ്ഥാനം കാരസ്ഥാമാക്കി.
വിവിധ തരം സംഗീതോപകരണങ്ങൾ വായിച്ചു കാണികളുടെ പ്രത്യഗാ ശ്രദ്ധ പിടിച്ചുവാങ്ങി ഈ കൊച്ചിക്കാരൻ .ഗ്രൂപ്പ് ഇനത്തിൽ ഇന്ത്യൻ സോങ് ഈസ്റ്റേൺ വിഭാഗത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. തുടർച്ചയായി നാലാം തവണയാണ് മൈക്കലിന്റെ നേതൃത്വത്തിലുള്ള ടീം കിരീടം കരസ്ഥമാക്കുന്നത്

