കോട്ടപ്പുറം: കെഎൽസിഎ കോട്ടപ്പുറം രൂപത സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പറവൂർ നിയോജകമണ്ഡലം കൺവെൻഷൻ മാർച്ച് 8 ഞായറാഴ്ച വൈകുന്നേരം 3.30ന് പറവൂർ സെൻ്റ് ജോസഫ് കൊത്തലങ്കോ ദേവാലയങ്കണത്തിൽ സംഘടിപ്പിക്കും. കോട്ടപ്പുറം രൂപതാ വികാരി ജനറൽ മോൺ. റോക്കി റോബി കളത്തിൽ സമ്മേളനം ഉദ്ഘാടനം ചെയ്യും.
ക്രൈസ്തവ സമൂഹത്തിന്റെ പിന്നോക്കാവസ്ഥയെ കുറിച്ച് പഠിക്കുന്നതിനായി സർക്കാർ നിയോഗിച്ച ജെ.ബി. കമ്മീഷൻ റിപ്പോർട്ട് പൂർണമായും നടപ്പിലാക്കണമെന്നാ വശ്യപ്പെട്ടുകൊണ്ട് കെ.എൽ.സി.എ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന നിയോജക മണ്ഡലം കൺവെൻഷനുകളുടെ ഭാഗമായാണ് കോട്ടപ്പുറം രൂപത കെ.എൽ.സി.എ പറവൂർ നിയോജക മണ്ഡലം കൺവെൻഷൻ സംഘടിപ്പിക്കുന്നത്.കെഎൽസിയെ കോട്ടപ്പുറം രൂപത പ്രസിഡൻ്റ് അനിൽ കുന്നത്തൂർ അധ്യക്ഷത വഹിക്കും.
കെഎൽസിഎ സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ഷെറി ജെ തോമസ് മുഖ്യപ്രഭാഷണം നടത്തും.
സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി, സംസ്ഥാന വൈസ് പ്രസിഡൻ്റ്
അലക്സ് താളുപാടത്ത്, ഫാ. ജോൺ പോൾ കെ.സി.എഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം
ഇ.ഡി. ഫ്രാൻസിസ്, കെ.എൽ.സി.ഡബ്ല്യു.എ രൂപതാ പ്രസിഡണ്ട് റാണി പ്രദീപ്, കെ.സി.വൈ.എം രൂപതാ പ്രസിഡൻ്റ് റേച്ചൽ എന്നിവർ ആശംസകൾ നേരും.
രൂപത ജനറൽ സെക്രട്ടറി ജോൺസൺ വാളൂർ സ്വാഗതവും ജനറൽ കൺവീനർ ജോൺസൺ മങ്കുഴി നന്ദിയും പറയും സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായെന്ന് ഭാരവാഹികൾ അറിയിച്ചു

