എറണാകുളം : അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ശാക്തീകരണം കാലഘട്ടത്തിന്റെ അനിവാര്യത എന്ന് മോസ്റ്റ്. റവ. ഡോ ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു.അസംഘടിത തൊഴിലാളികളുടെ നൈപുണ്യവും തൊഴിൽ ഉപകരണങ്ങളിലുള്ള ഉടമസ്ഥതയും വർദ്ധിപ്പിക്കുന്നതിന് കേരള ലേബർ മൂവ്മെൻ്റ് നടപ്പിലാക്കുന്ന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നിർമ്മാണ തൊഴിലാളികൾക്ക് തൊഴിൽ ഉപകരണങ്ങളും മത്സ്യത്തൊഴിലാളികൾക്ക് ഫൈബർ വള്ളങ്ങളും വിതരണം ചെയ്തു. വരാപ്പുഴ അതിരൂപത കെ എൽ എം പ്രസിഡൻ്റ് സജി ഫ്രാൻസിസ് മനയിൽ അദ്ധ്യക്ഷത വഹിച്ചു. പദ്ധതിയെ പറ്റി കെ എൽ എം സംസ്ഥാന അസോസിയേറ്റ് ഡയറക്ടർ ജോസഫ് ജൂഡ് വിശദീകരിച്ചു.. കെ എൽ എം വരാപ്പുഴ അതിരൂപത ഡയറക്ടർ ഫാ.സുനിൽ മുടവശ്ശേരി, റവ. ഫാ ആൻ്റണി സിജൻ മണുവേലിപറമ്പിൽ, ബാബു തണ്ണിക്കോട്, ബിജു പുത്തൻപുരയ്ക്കൽ, ബെയ്സിൽ മുക്കത്ത്, ജോസി അറക്കൽ, അഡ്വ. ഡീന ജോസഫ്, ജോൺസൺ പാലയ്ക്കപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.
Trending
- അസംഘടിത മേഖല തൊഴിലാളികളുടെ ശാക്തീകരണം കാലഘട്ടത്തിന്റെ അനിവാര്യത: ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ
- ‘സ്നേഹത്തണൽ സംഗമം ‘ നടത്തി
- ഹോളി ഫാമിലി യുറേഷ്യന്‍ സ്കൂള്‍വാര്‍ഷികം ആഘോഷിച്ചു
- ഫ്രാൻസിസ്കൻ പുണ്യ വർഷം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
- രമേഷ് പിഷാരടി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി
- സഞ്ജു രക്ഷകനായി; തന്റെ നേട്ടത്തിന് ദൈവത്തിന് നന്ദി പറഞ്ഞു താരം
- ഇന്ന്, പന്ത്രണ്ടാം പീയൂസ് പാപ്പായുടെ 150മത് ജന്മവാർഷികം, റോമിൽ സെമിനാർ
- സമാധാനത്തിനു ആഹ്വാനം ചെയ്തു ലെയോ പാപ്പാ

