കൊച്ചി: വിശ്വാസോത്സവം ആധ്യാത്മിക അനുഭവമാക്കി മാറ്റുവാനാണ് ശ്രമിക്കേണ്ടതെന്ന് പാലാരിവട്ടം പിഒസി സെന്ററിൽ വച്ച് 12 ലത്തീൻ രൂപതകളിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുത്ത VFF മാസ്റ്റർ ട്രെയിനേഴ്സ് ട്രെയിനിംഗ് ഉദ്ഘാടനം ചെയ്തുകൊണ്ട് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ. ഫാ. തോമസ് തറയിൽ അഭിപ്രായപ്പെട്ടു. VFF എന്ന പ്രക്രിയയുടെ മേന്മ എന്താണെന്ന് മനസ്സിലാക്കിക്കൊണ്ട്, സ്വന്തം താല്പര്യത്തോടെ സഭയോട് ചേർന്ന് വിശ്വാസത്തിൽ ഉറച്ചുനിന്നു ജീവിച്ചുകൊണ്ട് ഒരു അനുഭവമാക്കി തീർക്കുന്നതിനാണ് വിദ്യാർത്ഥികളെ വാർത്തെടുക്കുന്നതിനാണ് ശ്രമിക്കേണ്ടതെന്നും റവ. ഫാ. തോമസ് തറയിൽ അഭിപ്രായപ്പെട്ടു.
യോഗത്തിൽ പങ്കെടുത്ത എല്ലാവരെയും സ്വാഗതം ചെയ്തുകൊണ്ടും VFF ട്രെയിനിങ്ങിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള വിശദവിവരങ്ങൾ ആമുഖമായി കെആർഎൽസിബിസി വിശ്വാസ പരിശീലന കമ്മീഷൻ സെക്രട്ടറി റവ. ഫാ. മാത്യു പുതിയാത്ത് വിശദീകരിക്കുകയും ചെയ്തു.
ശ്രീ.ബോബൻ ക്ളീറ്റസ്, ശ്രീ.തോമസ് കെ. സ്റ്റീഫൻ, ശ്രീ.ഇഗ്നേഷ്യസ് ലയോള, അഡ്വ.ഷൈജു ആന്റണി, ശ്രീ.ബെന്നി ജെയിംസ്, ശ്രീ.അരുൺ വി. എസ്. തുടങ്ങിയവർ വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു.

