കൊച്ചി: കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെഎൽസിഎ) യുടെ 54 മത് സംസ്ഥാന ജനറൽ കൗൺസിൽ ഫെബ്രുവരി 15 ഞായറാഴ്ച്ച ആലപ്പുഴ ലിയോ തേർട്ടീൻത്ത് ഹൈസ്കൂളിൽ നടക്കും. രാവിലെ 10 മണിക്ക് ആലപ്പുഴ രൂപത ബിഷപ് ഡോ.ജെയിംസ് റാഫേൽ ആനാപറമ്പിൽ സമ്മേളനം ഉദ്ഘാടനം ചെയ്യും.സംസ്ഥാന പ്രസിഡൻറ് അഡ്വ. ഷെറി ജെ തോമസ് അധ്യക്ഷത വഹിക്കും.സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി, ട്രഷറർ രതീഷ് ആൻ്റണി,ആദ്യാത്മിക ഉപദേഷ്ടാവ് മോൺ. ജോസ് നവസ് എന്നിവർ പ്രസംഗിക്കും.
കേരളത്തിലെ 12 ലത്തീൻ രൂപതകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ ജനറൽ കൗൺസിലിൽ പങ്കെടുക്കും.
വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സമുദായ സംഘടനയുടെ രാഷ്ട്രീയനയം സംസ്ഥാന ജനറൽ കൗൺസിലിൽ വ്യക്തമാക്കും.
ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് ചർച്ചകളിലൂടെ നടപ്പിലാക്കണമെന്നാ വശ്യപ്പെട്ട് കേരളത്തിലെ വിവിധ നിയോജക മണ്ഡലങ്ങളിൽ ജനകീയ കൺവെൻഷനുകൾ സംഘടിപിയ്ക്കുന്നതിന്റെ വിശദ വിവരങ്ങൾ സംസ്ഥാന സംസ്ഥാന പ്രസിഡന്റ് അഡ്വ ഷെറി ജെ തോമസ് അവതരിപ്പിക്കും. വിവിധ രൂപതകളിൽ നടത്തിയ സമുദായ സമ്പർക്ക പരിപാടികളിൽ ഉയർന്നുവന്ന വിഷയങ്ങൾക്ക് പരിഹാരം ഉണ്ടാകുന്നതിനുള്ള തടർ കർമ്മപരിപാടികളും ചർച്ച ചെയ്യും.
അടുത്ത മൂന്ന് വർഷത്തേക്കുള്ള സംസ്ഥാന ഭാരവാഹികളെ ജനറൽ കൗൺസിൽ തിരഞ്ഞെടുക്കും.

