ബെംഗളൂരു: ഇന്നലെ ബെംഗളൂരുവിൽ നടന്ന ബിരുദദാന ചടങ്ങിൽ ലോകമെമ്പാടുമുള്ള 264 പേർ കാനൻ നിയമത്തിൽ ഡിപ്ലോമ നേടി. ഫാ. സ്റ്റീഫൻ ആലത്തറ, ഫാ. മെർലിൻ റെഞ്ചിത്ത് അംബ്രോസ് എന്നിവരുടെ സാന്നിധ്യത്തിൽ, സിസിബിഐ കാനൻ ലോ കമ്മീഷൻ ചെയർമാനായ മധുര അതിരൂപതയുടെ ആർച്ച് ബിഷപ്പ് എസ്. ആന്റണിസാമിയാണ് ഡിപ്ലോമ നൽകിയത്.
2025 ജൂൺ 7 ന് ഉദ്ഘാടനം ചെയ്യപ്പെട്ട കാനൻ നിയമത്തിലെ ഡിപ്ലോമയിൽ, മലേഷ്യ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഓസ്ട്രേലിയ, ഇറ്റലി, ശ്രീലങ്ക, ബ്രൂണൈ, സിംബാബ്വെ, കെനിയ, സുഡാൻ, ദക്ഷിണാഫ്രിക്ക, കുവൈറ്റ്, ഇംഗ്ലണ്ട്, അയർലൻഡ്, കാനഡ, യുഎഇ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്ന് 264 പേർ പങ്കെടുത്തു. ഒരു വർഷം നീണ്ടുനിന്ന കോഴ്സ് ആർച്ച് ബിഷപ്പ് എസ്. ആന്റണിസാമിയുടെ മാർഗനിർദേശപ്രകാരം ഫാ. മെർലിൻ റെഞ്ചിത്ത് അംബ്രോസാണ് രൂപകൽപ്പന ചെയ്തു സംഘടിപ്പിച്ചത്.
ഉദ്ഘാടന കർമ്മത്തിൽ, സഭയിൽ; പുരോഹിതൻ, പ്രവാചകൻ, രാജാവ് എന്നീ ക്രിസ്തുവിന്റെ ത്രിമുഖ ദൗത്യത്തിൽ പങ്കുചേരുന്നതിൽ അൽമായരുടെ സുപ്രധാന പങ്കിനെക്കുറിച്ച്, കർദ്ദിനാൾ ഫിലിപ്പ് നേരി ഫെറോ എടുത്തുപറഞ്ഞു. ഒരു സിനഡൽ സഭ കെട്ടിപ്പടുക്കുന്നതിൽ വിശ്വാസികളുടെ അവകാശങ്ങളിലും ഉത്തരവാദിത്തങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ച്, സാധാരണക്കാർക്കും, സന്യസ്ഥർക്കും, പുരോഹിതന്മാർക്കും രൂപീകരണം നൽകുന്നതിനു പഠനം ഉപകരിക്കുന്നു.
വർഷം മുഴുവനും, പഠിതാക്കൾ തീവ്രമായ അക്കാദമിക് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു, 50 പേജുകളുള്ള അസൈൻമെന്റുകൾ സമർപ്പിച്ചു. പാരിഷ്, രൂപത തലങ്ങളിൽ കാനൻ നിയമത്തിന്റെ പഠനത്തിലും പ്രായോഗിക തലങ്ങളിലും വർദ്ധിച്ചുവരുന്ന താൽപ്പര്യം പ്രതിഫലിപ്പിക്കുന്ന ശക്തമായ അന്താരാഷ്ട്ര പങ്കാളിത്തം കോഴ്സിന് ലഭിച്ചു.
ഫാക്കൽറ്റിയിൽ ബിഷപ്പുമാർ, കാനൻ നിയമ പ്രൊഫസർമാർ, ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള പരിചയസമ്പന്നരായ കാനനിസ്റ്റുകൾ എന്നിവരുണ്ടായിരുന്നു, ഇത് അക്കാദമിക് കൃത്യതയും പാസ്റ്ററൽ പ്രസക്തിയും ഉറപ്പാക്കി.
ബിരുദധാരികൾ തങ്ങളുടെ അറിവ് അതത് ശുശ്രൂഷകളിലും സമൂഹങ്ങളിലും പ്രയോഗിക്കാനുള്ള പ്രതിബദ്ധത പ്രകടിപ്പിച്ചു. സഭയ്ക്കുള്ളിലെ അവരുടെ സേവനം ശക്തിപ്പെടുത്തുന്ന ഒരു കണ്ണുതുറപ്പിക്കുന്ന അനുഭവമായിട്ടാണ് പലരും ഈ പരിപാടിയെ വിശേഷിപ്പിച്ചത്.
പുതിയ ബിരുദധാരികൾ കാനൻ നിയമത്തെക്കുറിച്ചും അതിന്റെ പാസ്റ്ററൽ പ്രായോഗികതെയെക്കുറിച്ചും ആഴത്തിൽ ഗ്രാഹ്യമുള്ള, കൂടുതൽ പങ്കാളിത്തപരവും സിനഡൽ സഭയും കെട്ടിപ്പടുക്കുന്നതിന് സംഭാവന നൽകുമെന്ന് ഇന്ത്യയിലെ സഭാ നേതാക്കൾ അഭിപ്രായപ്പെട്ടു.

