മലപ്പുറം; കോഴിക്കോട് അതിരൂപത ഫാമിലി അപ്പോസ്തലേറ്റിൻ്റെ മലപ്പുറം മേഖലയിലെ ഏകസ്ഥരുടെയും വിധവകളുടെയും വിഭാര്യരൂടെയും സംഗമം ‘നവജീവനം സ്നേഹസംഗമം’ എന്ന പേരിൽ മലപ്പുറം സെൻറ് ജോസഫ് പാരിഷ് ഹാളിൽ വച്ച് നടത്തി. ഫെറോന വികാരി മോൻസിഞ്ഞോർ വിൻസൻറ് അറക്കൽ ഉദ്ഘാടനം ചെയ്തു.
രൂപത അസോസിയേറ്റ് ഡയറക്ടർ ഫാദർ ലാൽ ഫിലിപ്പ്, മേഖലാ ഡയറക്ടർ ഫാദർ ഷോണി മാത്യു എസ്.എസ്.സി., ഫാദർ ജീവൻ, മേഖല കോഡിനേറ്റർ ജോളി അഗസ്റ്റിൻ, മേഖല ആനിമേറ്റർ സിസ്റ്റർ ഹെർലിൻ എസ്.സി.സി.ജി., നവജീവനം ആനിമേറ്റർ സിസ്റ്റർ ബ്രിജീലിയ ബി. എസ്, പാരീസ് കൗൺസിൽ സെക്രട്ടറി ഡാനി ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.
കുടുംബ സമിതി ആനിമേറ്റർ സിസ്റ്റർ ആൽമ എ.സി, കെ.ആർ.എൽ.സി.സി അംഗം ജോസഫ് റെബല്ലോ എന്നിവർ ക്ലാസുകൾ നയിച്ചു. പ്രസിഡണ്ടായി റോബിൻസൺ പി. വി., സെക്രട്ടറിയായി പ്രീതി പി., ട്രഷററായി ഷീബ കെ, എന്നിവരെയും മറ്റു ഭാരവാഹികളെയും തിരഞ്ഞെടുത്തു.

