കോഴിക്കോട്: കോഴിക്കോട് അതിരൂപത ഫാമിലി അപ്പോസ്തലേറ്റിൻ്റെ നേതൃത്വത്തിൽ മേഖലയിലെ ഏകസ്ഥരുടെയും വിധവകളുടെയും വിഭാര്യരൂടെയും സംഗമം കോഴിക്കോട് സിറ്റി സെൻറ് ജോസഫ് പാരിഷ് ഹാളിൽ വച്ച് നടത്തി. വികാരി ജനറൽ മോൺ. ഡോ. ജെൻസൻ പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്തു.
ഡയറക്ടർ ഫാദർ ജിജു പള്ളിപ്പറമ്പിൽ അധ്യക്ഷതവഹിച്ചു. വികാരി ഫാദർ വില്യം രാജൻ, ആനിമേറ്റർ സിസ്റ്റർ ബ്രിജീലിയ ബി. എസ്, രൂപത കോഡിനേറ്റർ പാട്രിക്, മേഖലാ കോഡിനേറ്റർ ജോളി ജെറോം, മേഖല ആനിമേറ്റർ സിസ്റ്റർ ഡെൽഫിന ഡി.എസ്.എസ്, എന്നിവർ സംസാരിച്ചു. കുടുംബ സമിതി ആനിമേറ്റർ സിസ്റ്റർ ആൽമ എ.സി, കെ.ആർ.എൽ.സി.സി അംഗം ജോസഫ് റെബല്ലോ, സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ അംഗം അനുജ കെ. എന്നിവർ ക്ലാസുകൾ നയിച്ചു. നവജീവനം കൂട്ടായ്മയുടെ ഭാരവാഹികളായി പ്രസിഡണ്ട് ലിൻസി ജോസഫ്, സെക്രട്ടറി മിനി കൊല്ലോത്ത് ട്രഷറർ ജോയ്സ് പെരേര എന്നിവരെയും എക്സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു.

