മൂന്നാർ: അധ്യാപകർ ലോകത്തിന്റെ വേഗതയ്ക്കനുസരിച്ച് വഴിമാറി സഞ്ചരിക്കുന്നവരാകണമെന്ന് വിജയപുരം രൂപതാ മെത്രാൻ ഡോ. സെബാസ്റ്റ്യൻ തെക്കെതേച്ചേരിൽ പറഞ്ഞു.
വിജയപുരം രൂപതാ കോർപ്പറേറ്റ് എജ്യൂക്കേഷണൽ കൗൺസിലിന്റെ 38-ാമത് വാർഷിക കൺവൻഷൻ മൂന്നാർ ചിന്നക്കനാൽ ഫാത്തിമമാതാ ഹൈസ്കൂളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രൂപതാ സഹായമെത്രാൻ ഡോ. ജസ്റ്റിൻ മഠത്തിൽപറമ്പിൽ അധ്യക്ഷത വഹിച്ചു.
രൂപത അസോസിയേറ്റ് കോർപ്പറേറ്റ് മാനേജർ ഫാ. റൊണാൾഡ് മാത്യു പുത്തൻപറമ്പിൽ അനുഗ്രഹപ്രഭാഷണം നടത്തി. രൂപതാ കോർപ്പറേറ്റ് മാനേജർ ഡോ. ആന്റണി പാട്ടപ്പറമ്പിൽ, എജ്യൂക്കേഷണൽ കൗൺസിൽ സെക്രട്ടറി എൻ.എഫ്. സെബാസ്റ്റ്യൻ, മൂന്നാർ മൗണ്ട് കാർമ്മൽ ബസിലിക്കാ ഡയറക്ടർ ഫാ. മൈക്കിൾ വലയിഞ്ചിയിൽ, ലോക്കൽ മാനേജർ ഫാ. ഫ്രാൻസിസ് കമ്പോളത്തുപറമ്പിൽ, ഫാ മാത്യു സോജൻ കല്ലേൽ, അരുൾ ഫ്രഡറിക്, സുമിനാമോൾ കെ. ജോൺ, ബാബു പീറ്റർ, സിസ്റ്റർ ഷാർലിൻ സി.എസ്.എസ്.ടി, സോജൻ ജി. എന്നിവർ പ്രസംഗിച്ചു.
ഈ വർഷം വിരമിക്കുന്ന 30 അധ്യാപക-അനധ്യാപകർക്ക് സമ്മേളനത്തിൽ യാത്രയയപ്പു നൽകി. മികച്ച സ്കൂളുകൾക്കുളള സമ്മാനങ്ങൾ സെന്റ് ജോൺസ് എൽ.പി.എസ്. വേളൂർ, സെന്റ് മേരീസ് എൽ.പി.എസ്. തെള്ളകം, ഫാത്തിമമാതാ എച്ച്.എസ്. ചിന്നക്കനാൽ, സെന്റ് പോൾസ് എച്ച്.എസ്. വെട്ടിമുകൾ, ഹോളി ഫാമിലി എച്ച്.എസ്.എസ്. കോട്ടയം എന്നിവർ കരസ്ഥമാക്കി.

