കൊച്ചി: ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന പൗരാവകാശവും മതസ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടണം ആവശ്യപ്പെട്ടുകൊണ്ട് ഭരണഘടനയുടെ ആമുഖം വായിച്ച് കെ എൽ സി എ സംസ്ഥാന സമിതി ഭരണഘടന സംരക്ഷണ ദിനം ആചരിച്ചു. കെആർഎൽസിസിയുടെ ആഹ്വാനപ്രകാരമാണ് വിവിധ ഇടങ്ങളിൽ ഇത്തരത്തിൽ ഭരണഘടനാ സംരക്ഷണ ദിനം ആചരിക്കുന്നത്.
റിപ്പബ്ലിക്ക് ദിനത്തിൽ ഭരണഘടന സംരക്ഷണ ദിനമായി ആചരിക്കുവാനുള്ള KRLCBC യുടെ ആഹ്വാനം അനുസരിച്ച് കോഴിക്കോട് അതിരുപതയുടെ കീഴിലുള്ള Sisters of Charity യുടെ പ്രോവിൻഷ്യൽ ഹൗസ്സായ സെല്ലരെയിൽ ചാപ്ലിനായ കോഴിക്കോട് അതിരൂപതയുടെ പ്രൊക്യുറേറ്റർ ബഹുമാനപ്പെട്ട ഫാദർ പോൾ പേഴസി ഡിസിൽവ, വി. കുർബാനയ്ക്ക് ശേഷം ഭരണഘടനയുടെ ആമുഖം സന്യസ്തർക്ക് ചൊല്ലി കൊടുക്കുന്നു.