കോഴിക്കോട് : എരഞ്ഞിപ്പാലം നവജ്യോതിസ് റിന്യൂവൽ സെൻ്ററിൽ വെച്ച് കേരളത്തിലെ 12 ലത്തീൻ രൂപതകളിലെ യുവജന നേതാക്കൾക്കായി കെ.ആർ.എൽ.സി.ബി.സി (KRLCBC) യൂത്ത് കമ്മീഷനും സി.സി.ബി.ഐ കമ്മ്യൂണിയോയുടെയും (CCBI Communio) സഹകരണത്തോടെ കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന നേതൃത്വ പരിശീലന പരിപാടിയായ ‘Y-MAP’ (Youth Missionary Animation Program) ന് തുടക്കമായി.
കോഴിക്കോട് അതിരൂപത വികാർ ജനറൽ ഡോ. ജെൻസൺ പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന ഡയറക്ടർ ഫാ. അനൂപ് കളത്തിത്തറ OSJ, സംസ്ഥാന പ്രസിഡൻ്റ് പോൾ ജോസ്, ജനറൽ സെക്രട്ടറി ഷെറിൻ കെ. ആർ., സംസ്ഥാന ആനിമേറ്റർ സി. മെൽന ഡി കോത്ത, സംസ്ഥാന സെക്രട്ടറിമാരായ വിമിൻ എം. വിൻസെൻ്റ്, അലീന ജോർജ്, കോഴിക്കോട് അതിരൂപതാ യൂത്ത് കമ്മീഷൻ ഡയറക്ടർ ഫാ. ടോണി ഗ്രേഷ്യസ്, ജീസസ് യൂത്ത് സംസ്ഥാന കോർഡിനേറ്റർ ഗോഡ്വിൻ ഇഗ്നേഷ്യസ് എന്നിവർ സംസാരിച്ചു.
