കോഴിക്കോട്: ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് എത്രയും വേഗം നടപ്പിലാക്കുക എന്ന ആവശ്യപ്പെട്ടു കൊണ്ട് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സംസ്ഥാന സമിതിയുടെ ആഹ്വാന പ്രകാരം കോഴിക്കോട് അതിരൂപത കെ.എൽ.സി എ യുടെ ആഭിമുഖ്യത്തിൽ നടത്തിയ ജനകിയ കൺവെൻഷൻ കെ. എൽ.സി.എ സംസ്ഥാന ട്രഷറർ രതീഷ് ആൻ്റണി ഉത്ഘാടനം ചെയ്തു.
സംസ്ഥാന വൈസ് പ്രസിഡണ്ട് നൈജു അറയ്ക്കൽ അധ്യക്ഷത വഹിച്ചു. അതി രൂപത കെൽസിഎ പ്രസിഡണ്ട് ബിനു എഡ്വേർഡ് , ജനറൽ സെക്രട്ടറി കെ. വൈ ജോർജ്, ട്രഷറർ ഫ്ലോറ മെൻഡോൺസ , പ്രകാശ് പീറ്റർ, ജെസ്റ്റിൻ ആൻ്റണി, സണ്ണി എ ജെ, ജോയി വയനാട് എന്നിവർ സംസാരിച്ചു.

