തിരുവനന്തപുരം: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അറസ്റ്റിൽ . പാലക്കാട്ടെ കെപിഎം ഹോട്ടലിൽ നിന്നും കസ്റ്റഡിയിലെടുത്ത രാഹുലിനെ എആർ ക്യാമ്പിലെത്തിച്ച് എസ്ഐടി മേധാവി ജി പൂങ്കുഴലിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു.
രാവിലെ തന്നെ മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കും. ദേഹോപദ്രവം, സാമ്പത്തിക ചൂഷണം, നിർബന്ധിത ഗർഭച്ഛിദ്രം അടക്കമുള്ള ആരോപണങ്ങളാണ് രാഹുലിനെതിരായ പരാതിയുള്ളത്. ചോദ്യം ചെയ്യലിൽ രാഹുൽ എല്ലാം നിഷേധിച്ചുവെന്നറിയുന്നു . ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് യുവതിയുമായി ഉണ്ടായതെന്ന് രാഹുൽ ചോദ്യം ചെയ്യലിൽ ആവർത്തിച്ചു.
രഹസ്യമായാണ് രാഹുലിനെ അർധരാത്രിയിൽ ഹോട്ടലിൽ എത്തി എസ്ഐടി പൊക്കിയത്. ഇന്നലെ ഉച്ച മുതൽ പൊലീസ് നിരീക്ഷണത്തിലായിരുന്നു ഇയാൾ . പാലക്കാട് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം പാലക്കാട് നിന്ന് പൊലീസ് സംഘമെത്തിയാണ് ഇന്നലെ അർധരാത്രി 12.30 ഓടെ കസ്റ്റഡിയിലെടുത്തത്.
രാഹുലിന്റെ മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവ തിരുവനന്തപുരത്തെ ഫോറൻസിക് സയന്റിഫിക് ലാബിലേക്ക് അയച്ച് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. അഞ്ച് ദിവസം മുൻപാണ് യുവതിയുടെ പരാതി ജി പൂങ്കുഴലിക്ക് ലഭിക്കുന്നത്.

