കൊച്ചി: കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല എംഎസ്സി നഴ്സിംഗ് പരീക്ഷയിൽ ലൂർദ് കോളേജ് ഓഫ് നഴ്സിംഗിലെ വിദ്യാർത്ഥികൾ ഒന്നാം റാങ്ക് നേടി.

സിസ്റ്റർ സീന ജോസഫ്.ആർ.
മെൻ്റൽ ഹെൽത്ത് നഴ്സിംഗിൽ ഒന്നാം റാങ്ക് നേടിയ
സിസ്റ്റർ സീന ജോസഫ്.ആർ. കൊല്ലം തോപ്പിൽ കായൽ വാരത്ത് ജോസഫിൻ്റെയും റജനയുടെയും മകളാണ്. ഏലൂർ സെൻ്റ് മേരി മാഗ്ദലിൻ പോസ്റ്റൽ മഠാംഗമാണ്.

ട്രിസ ഐറിൻ എം.ജെ
മെഡിക്കൽ സർജിക്കൽ നഴ്സിംഗിൽ ഒന്നാം റാങ്ക് നേടിയ ട്രിസ ഐറിൻ എം.ജെ മഞ്ഞുമ്മൽ മുളങ്ങോത്ത് വീട്ടിൽ എം. പി. ജോസഫിൻ്റെയും ബെറ്റി ജോസഫിൻ്റെയും മകളാണ്. ഭർത്താവ് മുട്ടിനകം കോളരിക്കൽ വീട്ടിൽ കെ. ആർ. അനിൽ.
അഭിമാനകരമായ ഈ നേട്ടത്തിൽ വിദ്യാർത്ഥികളെ മാനേജ്മെന്റും അധ്യാപകരും സഹപാഠികളും അഭിനന്ദിച്ചു.

