കോട്ടപ്പുറം ∶ ഇള കിഡ്സിൽ ജർമ്മൻ ഭാഷ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് തികച്ചും സൗജന്യമായി തൊഴിൽ അവസരങ്ങൾ നൽകുന്ന ജർമ്മൻ തൊഴിലുടമകളിൽ ഒരാളായ ഫിലിപ്പ് കിഡ്സ് ക്യാമ്പസിൽ എത്തി.
വിദ്യാർത്ഥികളുടെയും മാതാപിതാക്കളുടെയും സംശയങ്ങൾക്ക് അദ്ദേഹം നേരിട്ട് മറുപടി നൽകുകയും ജർമ്മൻ തൊഴിൽ രംഗത്തെ സാധ്യതകൾ സംബന്ധിച്ച വിവരങ്ങൾ പങ്കുവെക്കുകയും ചെയ്തു.
പരിപാടിയിൽ കിഡ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. നിമേഷ് കാട്ടാശ്ശേരി, ലാംഗ്വേജ് ഇൻസ്റ്റിറ്റ്യൂട്ട് ഇൻചാർജ് ഫാ. സിജിൽ മുട്ടിക്കൽ, അസിസ്റ്റന്റ് ഡയറക്ടേഴ്സ് ഫാ. വിനു പീറ്റർ ഫാ. നിഖിൽ മുട്ടിക്കൽ എന്നിവർ സന്നിഹിതരായിരുന്നു.

