പക്ഷം / ഡോ. ഗാസ്പര്‍ സന്യാസി
ടോമിന്റെ ‘ മാതാഹാരി’ ചിത്രത്തിന് മാതാഹാരിയുടെ നൃത്തച്ചുവടുകളുടെ ചലനം പോലും വര്ണങ്ങളിലേയ്ക്ക് ആവാഹിക്കാന്‍ കഴിയുന്നില്ലായെന്നതാണ് വാസ്തവം. വൈലോപ്പിള്ളിക്കവിതയിലെ ഏതാനും ചില വാക്കുകളുടെ സംഭ്രമങ്ങളില്പ്പെട്ട്, കലാവിഷ്ക്കാരമെന്ന പേരില്‍ ചില സമകാല കച്ചവടസാധ്യതകളുടെ നാറ്റമുള്ള ചിന്ത കുടഞ്ഞിടുന്നുവെന്നല്ലാതെ ഈ കലാവ്യാ
യാമംകൊണ്ട് മറ്റു കാര്യമൊന്നും നടക്കുന്നില്ല. നിരന്നിരിക്കുന്ന ഏതാനും മനുഷ്യരെ വരയുന്ന വരകള്കൊണ്ട് ദാവിഞ്ചിയുടെ കലാവിഷ്ക്കാരധ്യാനത്തെ അളക്കാനിറങ്ങിയ ഡാന്ബ്രൗണ് – സിന്‍ഡ്രോം മാത്രമാണ് ടോമിന്റെ ചിത്രത്തിനുള്ളത്.
ഫോര്‍ട്ടുകൊച്ചിയിലും മട്ടാഞ്ചേരിയിലും നല്ല തിരക്കുണ്ട്. ആള്‍ക്കൂട്ടത്തിനിടയിലൂടെ മുഖാവരണം ധരിച്ച്, പൊടിതടുത്ത് നടന്നു. ബിനാലെവേദിയുടെ പല പ്രദര്‍ശന കേന്ദ്രങ്ങളുടെയും മുന്നില്‍ പോയിനിന്നു. തണല്‍മരങ്ങളുടെ ചോട്ടില്‍നിന്നും നടന്നു. ഒന്നിലും കയറിയില്ല. ബിനാലെ വേദികളിലേക്ക് ഓടിക്കയറുകയും ഇറങ്ങുകയും ചെയ്യുന്ന ജനക്കൂട്ടം തന്നെ കാഴ്ചയും ഇന്‍സ്റ്റലേഷനുമാണ്.
കാഴ്ചയെ പ്രശ്നവല്‍ക്കരിക്കുന്ന ‘കല’ എന്ന അനുഭവത്തെപ്പറ്റി ക്ലാസ്സില്‍ സംസാരിക്കാറുണ്ട്. പാശ്ചാത്യ-പൗരസ്ത്യ കലാസിദ്ധാന്തങ്ങളെ തത്വചിന്താപഠനത്തിന്റെ ഭാഗമാക്കി പറയേണ്ടതുണ്ട്; കലാസ്വാദനത്തെപ്പറ്റിയും പാരീസിലെ ലൂവ്രെ മ്യൂസിയത്തിന്റെ (‘Louvre Museum’) ഉമ്മറത്ത് കുറേനേരം ചെലവഴിച്ച ഒരു യാത്രാക്കാലത്തെപ്പറ്റി ക്ലാസ്സില്‍ പറയുമ്പോഴെല്ലാം ഫ്രഞ്ചു ചിന്തകനായ ദറിദയെക്കുറിച്ച് പറയും. കലാസൈദ്ധാന്തികരെക്കൊണ്ട് ക്യുറേറ്റ് ചെയ്യിക്കുന്ന
പതിവ് ലൂവ്രെക്കുണ്ട്. തന്റെ ഊഴത്തില്‍ അദ്ദേഹം തിരഞ്ഞെടുത്ത ചിത്രങ്ങള്‍ ‘അന്ധത’ (Blindness) എന്ന തീം ആയിരുന്നു. കാഴ്ചയുടേതാണ് കല. കാഴ്ചയെ പ്രശ്നവത്കരിക്കുമ്പോള്‍ കല എന്താകും എന്നതായിരുന്നു ദറിദ ഉന്നയിച്ച ദാര്‍ശനിക പ്രശ്നം.
ഇത്രയും വിശദമായ ആമുഖം എഴുതുന്നത് ‘ഇടം’ ഗ്യാലറിയുടെ മുന്നില്‍ നിന്നു കിട്ടിയ വെളിച്ചംകൊണ്ടാണ്. വൈലോപ്പിള്ളിയുടെ കവിതയില്‍ നിന്നും ഗോപന്റെ നാടകത്തില്‍നിന്നും ചിത്രകാരനായ ടോം വട്ടക്കുഴി ആവിഷ്ക്കരിച്ച പെയ്ന്റിംഗ് കറുത്ത തിരശ്ശീല കൊണ്ട് മൂടിയിടുന്നതിന്റെ കലാപ്രസക്തിയെപ്പറ്റി ചിന്തകനായ ദറിദയും സമ്മതം തരുന്നുണ്ട്.
കറുത്ത തിരശ്ശീലയ്ക്കു പകരം ആ ഇടത്തില്‍ ഇപ്പോള്‍ ശൂന്യതയാണ് നിറയുന്നത്. കലാവിഷ്ക്കാര സ്വാതന്ത്ര്യത്തിന് മുറിവേറ്റ രക്തസാക്ഷിയെപ്പോലെയാണ് താനിപ്പോള്‍ എന്ന കരച്ചിലുമായി അദ്ദേഹം മാധ്യമങ്ങളില്‍ നിറയുന്നതു കണ്ടു. ദേശീയ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളും സ്വതന്ത്രചിന്തകരെന്ന് സ്വയം അവകാശപ്പെടുന്ന ഏതാനും ബുദ്ധിജീവികളും പ്രസ്തുത ചിത്രം പ്രദര്‍ശിപ്പിക്കാതെ മാറ്റിവച്ചതില്‍ മുറവിളി കൂട്ടുന്നത് തുടരുന്നുണ്ട്.
ദാവിഞ്ചിയുടെ ‘അന്ത്യഅത്താഴം’ എന്ന കലാവിഷ്ക്കാരം, ഉടല്, സ്നേഹത്യാഗങ്ങളുടെ സ്ഥലവും നിമിഷവുമാകുന്ന ഉജ്ജ്വലമായ സമയത്തെ നിറങ്ങളിലേക്ക് ആവാഹിക്കുന്നതിന്റെ പ്രകാശനമാണ്. വ്യത്യസ്ത വിശ്വാസ സമൂഹങ്ങളില്‍ അക്ഷരങ്ങളിലൂടെ ഈ നിമിഷത്തെ ധ്യാനിച്ചാവാഹിക്കാന് ശ്രമിച്ചതിന്റെ തെളിവായിട്ടാണ് നാല് സുവിശേഷങ്ങളെ സഭയുടെ പാരമ്പര്യങ്ങളം ചരിത്രവും വായിച്ച് ധ്യാനിക്കുന്നത്.
വാക്കുകള്‍ വചനമാകുന്നത് അക്ഷരങ്ങള്‍ക്ക് ചിറകുമുളയ്ക്കുമ്പോഴാണ്. രക്തസാക്ഷികള്‍ നിണം ചിന്തിയതും ചിന്തുന്നതും ഉജ്ജ്വലമായ ഈ ദൈവനിമിഷത്തിന്റെ സാക്ഷ്യമായിട്ടാണ്. ലക്ഷോപലക്ഷംഗാനങ്ങളുടെ ചിറകുവിടര്ന്നത്, ഈ നിമിഷത്തിന്റെ അനന്തമായ ആകാശം തിരഞ്ഞാണ്.. നവോത്ഥാന ചിത്രകലയില്‍ ദാവിഞ്ചി നിറം പകരുന്ന വിരലോടിച്ചത് ഈ നിമിഷത്തിന്റെ ഉജ്ജ്വല വര്‍ണം തേടിയാണ്.
നിര്‍ഭാഗ്യവശാല്‍ കലാകൃത്തുക്കള്‍ സിദ്ധാന്തങ്ങള്‍കൊണ്ടും ചിന്തനങ്ങള്‍ കൊണ്ടും ഈ നാളുകളില്‍ കലാസ്വാദനത്തിന് തടയിടുകയാണ്. കലാസ്വാദകര്‍ കുറഞ്ഞുവരുന്ന നാടായി കേരളത്തെ കുറ്റപ്പെടുത്തുന്ന ബുദ്ധിജീവിനാട്യക്കാരും കലാപഠിതാക്കളും കലയെ വെറുതെ വിട്ടാല്‍ത്തന്നെ കല സ്വയം അതിജീവിച്ചേനേ!
സിദ്ധാന്തങ്ങള്‍ കൊണ്ടും ചിന്തകള്‍ കൊണ്ടും കലാവിഷ്ക്കാരം സാധ്യമാകുമെന്ന മൗഢ്യം എങ്ങനെയാണ് അകറ്റേണ്ടതെന്നറിയില്ല. ഒരു സിദ്ധാന്തം കിട്ടിയിട്ടുണ്ട്, ഇനി ഒരു ചിത്രം വരച്ചേക്കാം എന്ന് കരുതുന്ന കലാകൃത്തുക്കള്‍, ഹാ കഷ്ടം!, കല ഇല്ലാതാക്കുകയാണ്. സ്വയം പ്രകാശിതമായ ‘കാള’ എന്ന
വിസ്മയത്തെ വരയ്ക്കാന്‍ ശ്രമിച്ച്, വരകളെല്ലാം മായ്ച്ച്, ശൂന്യതയോളം പോരുന്ന ക്യാന്‍വാസിനെ പൂര്ണതയിലേയ്ക്കെത്തിക്കുന്ന പിക്കാസോയേ നോക്കുക. അയാള്‍ ‘കല സ്വയം പ്രകാശനമാണെന്ന’ സിദ്ധാന്തം പറഞ്ഞുകൊണ്ടല്ല വരയ്ക്കാനിരിക്കുന്നത്. കാളച്ചിത്രത്തിന്റെ വ്യത്യസ്ത ക്യാന്‍വാസ് ഫ്രെയിമിനു മുന്നിലേയ്ക്കെത്തുന്ന ആസ്വാദകരില്‍ കലാസ്വാദന രസമുണ്ടാകുന്നത് സിദ്ധാന്തം വായിച്ചിട്ടല്ല. സിദ്ധാന്തപ്പേടിയില്ലാതെ ചിത്രങ്ങളും കലാവിഷ്ക്കാരങ്ങളും ഇന്‍സ്റ്റലേഷനുകളും തരാത്ത ബിനാലെ നാട്യങ്ങള്‍ കല എന്ന സത്യ-സൗന്ദര്യാവിഷ്ക്കാരത്തിനു പുറത്തുതന്നെ.
ടോമിന്റെ ‘ മാതാഹാരി’ ചിത്രത്തിന് മാതാഹാരിയുടെ നൃത്തച്ചുവടുകളുടെ ചലനം പോലും വര്ണങ്ങളിലേയ്ക്ക് ആവാഹിക്കാന്‍ കഴിയുന്നില്ലായെന്നതാണ് വാസ്തവം. വൈലോപ്പിള്ളിക്കവിതയിലെ ഏതാനും ചില വാക്കുകളുടെ സംഭ്രമങ്ങളില്പ്പെട്ട്, കലാവിഷ്ക്കാരമെന്ന പേരില്‍ ചില സമകാല കച്ചവടസാധ്യതകളുടെ നാറ്റമുള്ള ചിന്ത കുടഞ്ഞിടുന്നുവെന്നല്ലാതെ ഈ കലാവ്യാ
യാമംകൊണ്ട് മറ്റു കാര്യമൊന്നും നടക്കുന്നില്ല. നിരന്നിരിക്കുന്ന ഏതാനും മനുഷ്യരെ വരയുന്ന വരകള്കൊണ്ട് ദാവിഞ്ചിയുടെ കലാവിഷ്ക്കാരധ്യാനത്തെ അളക്കാനിറങ്ങിയ ഡാന്ബ്രൗണ് – സിന്‍ഡ്രോം മാത്രമാണ് ടോമിന്റെ ചിത്രത്തിനുള്ളത്.
മിന്നല്‍പ്പിണര്‍പോലെ സത്യ-സൗന്ദര്യങ്ങളെ കല, തന്റെ ആസ്വാദകയ്ക്ക് വെളിപ്പെടുത്തും. ‘അമ്മേ, നമ്മുടെ ചെടിയിലെ പൂക്കളിതാ പാറിപ്പോകുന്നു’ എന്ന് കുഞ്ഞിക്കണ്ണുകള്‍ കാണുന്ന സൗന്ദര്യക്കാഴ്ചയെ വാക്കുകളുടെ ജലധാരകൊണ്ട് കുമാരനാശാന് വരയുന്നത് കാലത്തിന്റെ പ്രവാഹത്തിലേയ്ക്ക് അത് ചേര്‍ത്തുവച്ചുകൊണ്ടാണ്. കലാസ്വാദകരെ ഗൗനിക്കാത്ത സിദ്ധാന്തപ്പേടിക്കാരെ പേടിച്ച് മിണ്ടാതിരിക്കേണ്ടതില്ല. ദാവിഞ്ചിയുടെ കലാധ്യാന മഹാസാഗരത്തിലിറങ്ങി, ഏതാനും ചില അപനിര്‍മാണ – ഫെമിനിസ്റ്റ് സിദ്ധാന്തവുമായി പൊന്തിവന്ന് വര്‍ണം ചാലിച്ചിട്ട് കലാവിഷ്ക്കാരത്തെപ്പറ്റി ക്ലാസ്സെടുക്കാന്‍ നില്ക്കരുതേ.
ജെമൈനിയോട് പറഞ്ഞ് ഉള്ളിന്റെ ഉള്ളിനെ കലയായി മനുഷ്യര്‍ പകര്‍ത്തുന്ന സമകാലത്തിന് മുന്നേ പായുന്ന മഹാകാശത്തിന്റെയും മഹാസമുദ്രത്തിന്റെയും ആഴവും പരപ്പുമുള്ള കലയുമായി വന്ന് നിങ്ങള്‍ ഞങ്ങളെ വിളിച്ചുണര്‍ത്തൂ. അതു
വരെ സിദ്ധാന്തം പറഞ്ഞ് ഞങ്ങളെ ശല്യപ്പെടുത്തല്ലേ!

