കൊച്ചി: ലഹരിമരുന്ന് കേസുകള്‍ തീര്‍പ്പാക്കുന്നതിനായി എല്ലാ ജില്ലകളിലും പ്രത്യേക കോടതികള്‍ സ്ഥാപിക്കുന്ന കാര്യം വ്യക്തമാക്കുന്ന പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നു സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നൽകി .
എല്ലാ ജില്ലകളിലും പ്രത്യേക കോടതികള്‍ എന്ന നിര്‍ദേശം ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയില്‍ പ്രായോഗികമല്ലെന്നും തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കാന്‍ ധാരണയായിട്ടുണ്ടെന്നുമുള്ള സര്‍ക്കാരിന്റെ വിശദീകരണത്തിലാണ് ചീഫ് ജസ്റ്റീസ് അടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം.
എല്ലാ ജില്ലകളിലും പ്രത്യേക കോടതി വേണമെന്നു സുപ്രീംകോടതിയുടെ വ്യക്തമായ മാര്ഗനിര്ദേശങ്ങളുണ്ടെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി. വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി ഉപഭോഗം നിയന്ത്രിക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളും കോടതി പരിഗണിച്ചു. ഫോറന്‍സിക് ലബോറട്ടറികളില്‍ 12 സയന്റിഫിക് അസിസ്റ്റന്റുമാരുടെ ഒഴിവുകള്ക്കൂടി നികത്തുന്നതിന് സര്‍ക്കാര്‍ സാവകാശം തേടി.
