കൊച്ചി: അന്തരിച്ച മുന്‍ മന്ത്രിയും മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിം കുഞ്ഞിന്റെ സംസ്കാരം നടത്തി . ആലുവ ആലങ്ങാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്ന ഖബറടക്കചടങ്ങിൽ മുസ്ലിം ലീഗ് നേതാക്കളും യുഡിഎഫ് നേതാക്കളും ഉള്‍പ്പെടെ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നിരവധി പ്രമുഖര്‍ സംസ്കാര ചടങ്ങില്‍ പങ്കെടുത്തു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ആയിരുന്നു വി കെ ഇബ്രാഹിം കുഞ്ഞിന്റെ അന്ത്യം. ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ഇന്നലെ കൊച്ചി വിപിഎസ് ലേക്ഷോര് ആശുപത്രിയിലും കളമശേരിയിലും നടന്ന പൊതുദര്ശനത്തില് ആയിരങ്ങളാണ് അന്തിമോപചാരം അര്‍പ്പിച്ചത്.

