കോഴിക്കോട്: ചെറുവണ്ണൂർ തിരുഹൃദയ ഇടവകയിലെ അല്മായ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ, 70 വയസ്സു കഴിഞ്ഞവരുടെ ലിസ്റ്റ് തയ്യാറാക്കുകയും, അവർക്ക് 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ഫണ്ട് ലഭിക്കുന്ന ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ പേര് ചേർത്ത് നൽകുകയും ചെയ്തു.
ഈ സംരംഭത്തിന് സ്റ്റേറ്റ് അല്മായ കമ്മിറ്റിയംഗം ശ്രീ ലൈജൂ ഇഗ്നേഷ്യസ്, കോർഡിനേറ്റർ ട്രീസ ആൽബർട്ട്, ഇടവക ആനിമേറ്റർ സിസ്റ്റർ മരിയ എം.പി.വി, വികാരി ഫാദർ ജിജു പള്ളിപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകി.

