ന്യൂ ഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന
സുരേഷ് കൽമാഡി അന്തരിച്ചു. 81 വയസായിരുന്നു. ദീർഘനാളായി അസുഖബാധയെ തുടർന്ന് ചികിത്സയിലായിരുന്നു .മുൻ കേന്ദ്രമന്ത്രിമായിരുന്നു. പൂണെയിലെ ദീനനാഥ് മങ്കേഷ്കർ ആശുപത്രിയിലായിരുന്നു അദ്ദേഹം ചികിത്സയിൽ കഴിഞ്ഞിരുന്നത്.
ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ (ഐഒഎ) പ്രസിഡന്റായും സുരേഷ് കൽമാഡി ദീർഘനാൾ പ്രവർത്തിച്ചു.
ഭൗതിക ശരീരം പൂനെ എരണ്ട്വാനിലെ ‘കൽമാഡി ഹൗസിൽ’ പൊതുദർശനത്തിന് വെയ്ക്കും. തുടർന്ന് വൈകുന്നേരം 3.30 ന് നവി പേട്ടിലെ വൈകുണ്ഡ് ശ്മശാനഭൂമിയിൽ സംസ്കാരം.
ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ (ഐഒഎ) പ്രസിഡന്റായും സുരേഷ് കൽമാഡി ദീർഘനാൾ പ്രവർത്തിച്ചിട്ടുണ്ട്.

