കോഴിക്കോട്: പുതുതായി കോഴിക്കോട് മേയറായി സ്ഥാനമേറ്റ ഒ. സദാശിവനും ഡെപ്യൂട്ടി മേയർ ഡോ. ജയശ്രീയും കോഴിക്കോട് അതിരൂപത മെത്രാപ്പോലീത്തയും കെ.സി.ബി.സി, കെ.ആർ.എൽ.സി.ബി.സി പ്രസിഡന്റുമായ ആർച്ച്ബിഷപ്പ് വർഗീസ് ചക്കാലക്കലിനെ സന്ദർശിച്ചു.
സൗഹൃദ സന്ദർശനത്തിന്റെ ഭാഗമായി എത്തിയ മേയറെയും ഡെപ്യൂട്ടി മേയറെയും ആർച്ച്ബിഷപ്പ് വർഗീസ് ചക്കാലക്കൽ ആദരിച്ചു. കോഴിക്കോട് നഗരത്തിന്റെ വികസന പ്രവർത്തനങ്ങൾക്കും സാമൂഹിക ഐക്യത്തിനും വേണ്ടി പുതിയ ഭരണസമിതിക്ക് എല്ലാ ആശംസകളും പിന്തുണയും അദ്ദേഹം അറിയിച്ചു.
നഗരത്തിന്റെ സമഗ്ര വികസനത്തിനായി മത-സാമൂഹിക സംഘടനകളുമായി സഹകരിച്ച് മുന്നോട്ടുപോകുമെന്ന് മേയറും ഡെപ്യൂട്ടി മേയറും അറിയിച്ചു.

