തിരുവനന്തപുരം:അയോഗ്യതാ ഉത്തരവിന് മുന്‍പ് രാജിവെക്കാന്‍ ആന്റണി രാജുവിന്റെ മനീക്കം അപ്പീല്‍ ഉടന്‍ സമർപ്പിക്കും .
കോടതി ഉത്തരവ് പരിശോധിച്ച് നിയമസഭാ സെക്രട്ടറി അയോഗ്യനാക്കി ഉത്തരവ് ഇറക്കുന്നതോടുകൂടിയാണ് നിയമസഭ അംഗത്വം ഇല്ലാതാകുന്നത്.
തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട ഇടത് എംഎല്‍എ ആന്റണി രാജുവും കൂട്ടുപ്രതിയും അപ്പീല്‍ നല്‍കും. വിധി പുറപ്പെടുവിച്ച നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി അപ്പീല്‍ നല്കാന് ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ടെങ്കിലും ഉടന്‍ അപ്പീല്‍ സമര്‍പ്പിക്കാനാണ് നീക്കം. മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയും കോടതി ജീവനക്കാരനുമായ കെ എസ് ജോസ്, ആന്റണി രാജു എന്നിവര്‍ക്ക് കോടതി ജാമ്യം നല്‍കിയിട്ടുണ്ട്.
മൂന്നുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടതോടെ ആന്റണി രാജുവിന്റെ നിയമസഭാ അംഗത്വംജനപ്രാതിനിത്യ നിയമപ്രകാരം റദ്ദാകും. കോടതി ഉത്തരവ് പരിശോധിച്ച് നിയമസഭാ സെക്രട്ടറി അയോഗ്യനാക്കി ഉത്തരവ് ഇറക്കുന്നതോടുകൂടിയാണ് നിയമസഭ അംഗത്വം ഇല്ലാതാകുന്നത്. വിധി പകര്‍പ്പ് ലഭിച്ച ശേഷമായിരിക്കും ഇതുസംബന്ധിച്ച് നിയമസഭ സെക്രട്ടറിയേറ്റിന്റെ നടപടി.

