കോഴിക്കോട്: ജീവിതപങ്കാളിയെ നഷ്ടപ്പെട്ടവരുടെയും ഏകസ്ഥരുടെയും ഏകദിന സംഗമം ചെറുവണ്ണൂർ തിരുഹൃദയ ഇടവകയിൽ നടന്നു . കൂട്ടായ്മയുടെ നേതൃത്വത്തിൽ ദേവാലയത്തിൽ ദിവ്യബലി അർപ്പിച്ചു . തുടർന്നു വെനറിനി സിസ്റ്റേഴ്സിന്റെ പ്രൊവിൻഷ്യൽ ഹൗസിൽ വച്ച് നടത്തിയ ഔപചാരികമായ ചടങ്ങിൽ കോഴിക്കോട് അതിരൂപതാ ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. ജിജു പള്ളിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.
വെനറിനി കോൺഗ്രിഗേഷൻ സുപ്പീരിയർ ജനറൽ മദർ സിസി എം.പി. വി. ഉദ്ഘാടനം ചെയ്തു. ജനറൽ കൗൺസിലർ സിസ്റ്റർ ബ്രിജിത് സമ്മാനദാനം നടത്തി. രൂപതാ കുടുംബസമിതി ആനിമേറ്റർ സിസ്റ്റർ ആൽമ എ.സി., സഹവികാരി ഫാദർ ജെർലിൻ ജോർജ്, വൈസ് പ്രൊവിൻഷ്യൽ സി. ഷെറിൻ, പാരിഷ് കൗൺസിൽ സെക്രട്ടറി ശ്രീ ബൈജു തോമസ്, ശ്രീമതി സിസിലി ടീച്ചർ, കുടുംബസമിതി കോഡിനേറ്റേഴ്സ് ശ്രി ഷാജി, ശ്രീമതി ലിസാ ഷാജി, ശ്രീമതി റോസ്മേരി എന്നിവർ ആശംസകൾ അർപ്പിച്ചു.
തുടർന്ന് നടന്ന സെമിനാർ നവോമി കൂട്ടായ്മയുടെ രൂപതാ അനിമേറ്റർ സിസ്റ്റർ ബ്രിജീലിയ ബി.എസ്. നയിച്ചു. ഉച്ച കഴിഞ്ഞുള്ള ദിവ്യകാരുണ്യ ആരാധനയ്ക്ക് ശേഷം ബേപ്പൂരിൽ ബോട്ടിംഗ് നടത്തുകയും ചെയ്തു. സംഗമത്തിൽ വച്ച് എസ്. ഏച്ച്. നവോമി കൂട്ടായ്മ രൂപികരിച്ചു. ഷൈലജ എബ്രഹാം -പ്രസിഡൻ്റ്, റോസ്മേരി – വൈസ് പ്രസിഡൻ്റ്, സിസിലി ജോൺ – സെക്രട്ടറി, മാറ്റി സന്തോഷം – ട്രഷറർ, ട്രീസ ആൽബർട്ട്, മേരി ജോർജ്, സൂസൻ പിലാക്കൽ എക്സിക്യൂട്ടീവ് അംഗങ്ങൾ. എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

